സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മ ജയന്തി ദിനം ദേശീയ തൊഴിലാളി ദിനമായി ആചരിച്ചു ഇതിന്റെ ഭാഗമായി കാസര്‍ഗോഡ്, മധൂ ര്‍ മേഖലകള്‍ സംയുക്തമായി പ്രകടനവും പൊതുയോഗം സംഘടിപ്പിച്ചു, ബിഎംഎസ് കാസര്‍ഗോഡ് ജില്ലാ ജോയിന്‍ സെക്രട്ടറി ഗുരുദാസ് മധൂര്‍ അധ്യക്ഷത വഹിച്ച പരിപാടി ബിഎംഎസ് ജില്ലാ അധ്യക്ഷന്‍ ഉപേന്ദ്രന്‍ കോട്ടക്കണി ഉദ്ഘാടനം ചെയ്തു,വിശ്വകര്‍മ്മ ജയന്തി നാളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനമായി തൊഴിലാളികളുടെ ഇ പി എഫ് പരിധി 15,000 ത്തില്‍ നിന്നും 25,000 ആക്കിയത്തില്‍ ബിഎംഎസ് കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ചു ,പരിപാടിയില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി കെ വി ബാബു മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് മധൂര്‍ മേഖലാ അധ്യക്ഷന്‍ വസന്ത നായിക്ക്
കൊറുവയില്‍, ആശംസ പ്രസംഗം നടത്തി. ബിഎംഎസ് ജില്ലാ ഖജാന്‍ജി മനീഷ്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഭാസ്‌കരന്‍ പൊയിനാച്ചി, ഹരിഷ് കുതിരപാടി, ബി എം എസ് ജില്ലാ ഉപാധ്യക്ഷന്‍ അനില്‍ ബി നായര്‍, ബിഎംഎസ് മേഖല ഉപാധ്യക്ഷന്‍ എ കേശവ, s k ഉമേഷ് എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ ബിഎംഎസ് കാസര്‍ഗോഡ് മേഖല സെക്രട്ടറി ബാബുമോന്‍ ചെങ്കള സ്വാഗതവും ബിഎംഎസ് മധൂര്‍ മേഖല സെക്രട്ടറി ശ്രീധരന്‍ സി എച്ച് നന്ദിയും അറിയിച്ചു പരിപാടി അവസാനിപ്പിച്ചു
സെപ്റ്റംബര്‍ 17 വിശ്വകര്‍മ്മജയന്തി ദിനം തൊഴിലാളി ദിനമായി ആചരിച്ചു




