യൂത്ത് ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കും

ആസാദ് നഗര്‍ : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ കാസര്‍ഗോഡ് ജില്ലാ യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ ആസാദ് നഗര്‍ ശാഖ കമ്മിറ്റി തീരുമാനിച്ചു, ആസാദ് നഗറില്‍ സംഘടിപ്പിച്ച യുവ സംഗമം പ്രമുഖ പ്രഭാഷകന്‍ എരിയാല്‍ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു , യൂണിറ്റ് പ്രസിഡന്റ് ആപ്പു ആസാദ് അധ്യക്ഷത വഹിച്ചു , യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം എ നജീബ്, കെ എം ഇര്‍ഷാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറിമാരായ അല്‍ത്താഫ് ചൗക്കി ജുനൈദ് കമ്പാര്‍, മുജീബ് ലിബാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു

Scroll to Top