കുമ്പള : ഒക്ടോബര്‍ 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളില് ജി എസ് ബി എസ് കുമ്പളയില്‍ വെച്ച് നടക്കുന്ന 68-)മാത് കുമ്പള ഉപജില്ലാ കായിക മേളയില്‍ പങ്കെടുത്ത് ആദ്യ സ്ഥാനം നേടുന്ന കായിക പ്രതിഭകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അര്‍ഹിച്ച അംഗീകാരവും പ്രോത്സാഹനവും നല്‍കാന്‍ ഇന്ന് കുമ്പള പഞ്ചായത്ത് ചേമ്പറില്‍ ചേര്‍ന്ന ട്രോഫി കമ്മിറ്റി യോഗം തീരുമാനിച്ചു.കുമ്പള പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ട്രോഫി കമ്മിറ്റി ചെയര്‍മാനുമായ എ കെ ആരിഫ് അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കാര്‍ള യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പഞ്ചായത്ത് അംഗം അബ്ബാസ് കൊടിയമ്മ, മുന്‍ പഞ്ചായത്ത് അംഗങ്ങളായ റഹ്‌മാന്‍ ആരിക്കാടി, സുജിത്ത് റായ്, അദ്ധ്യാപകരായ മുനീര്‍ മാഷ്, ഹാരിസ് മാഷ്, റജീന ടീച്ചര്‍, പി ടി എ അംഗങ്ങളായ സഹീറ ലത്തീഫ്, വിനീഷ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വീനര്‍ റിയാസ് മാഷ് സ്വാഗതവും ദിനേശ് മാഷ് നന്ദിയും പറഞ്ഞു. ഓവറോള്‍ വിന്നേഴ്‌സിനുള്ള ട്രോഫികള്‍ നമാന്‍സ് ഗ്രൂപ്പ് നല്‍കാമെന്ന് യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ കെ വി യൂസുഫ് അറിയിച്ചു.
സബ് ജില്ലാ കായിക മേള; വിജയികള്‍ക്ക് അര്‍ഹിച്ച അംഗീകാരം നല്‍കും




