മൂന്ന് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവില്‍ ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ് c ക്ക് ട്രേഡ് യൂണിയന്‍ അംഗീകാരം തിരികെ ലഭിച്ചു. 2023 ല്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിന് സംഭാവന നല്‍കിയതിന്റെ പേരിലായായിരുന്നു സംഘടനയുടെ അംഗീകാരം കേന്ദ്രം എടുത്തു കളഞ്ഞത്. ഇതോടെ ജാര്‍ഖണ്ഡ്, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ ഹൈകോടതികളില്‍ nfpe കേസ് നല്‍കി. ഇതില്‍ ജാര്‍ഖണ്ഡ് ഹൈകോടതി ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ് c ക്ക് ലിമിറ്റഡ് ട്രേഡ് യൂണിയന്‍ ഫെസിലിറ്റി നല്‍കണം എന്ന വിധി 2025 ഡിസംബറില്‍ പുറപെടുവിച്ചു. വിധി വന്നിട്ടും ഇത് നടപ്പിലാകാതെ 9 മാസത്തോളം തപാല്‍ വകുപ്പ് കാലതാമസം വരുത്തി. സംഘടനയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം തപാല്‍ വകുപ്പ് കോടതി ഉത്തരവ് നടപ്പിലാക്കി ഓര്‍ഡര്‍ ഇറക്കി. തപാല്‍ വകുപ്പിലെ തലവന്മാരുമായുള്ള കൂടിക്കാഴ്ച, കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനു 10 ദിവസത്തെ അവധി, 2 ഭാരവാഹികള്‍ക്കു ഹെഡ് പോസ്റ്റ് ഓഫീസില്‍ പോസ്റ്റിങ്ങ് ന് ഉള്ള അനുമതി തുടങ്ങിയവ ഇനി ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ് c ക്കും ലഭിക്കും.
വിജയഹ്ലാദം നടത്തി
ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ് c ക്ക് അംഗീകാരം തിരികെ ലഭിച്ചതില്‍ വിജയഹ്ലാദം നടത്തി. കാസര്‍ഗോഡ് പഴയ ബസ്റ്റാന്റ് കേന്ദ്രികരിച്ചു നടത്തിയ പ്രകടനത്തില്‍ നൂറ് കണക്കിന് ജീവനക്കാര്‍ പങ്കെടുത്തു. CITU കാസര്‍ഗോഡ് ജില്ലാ ജനറല്‍ സെക്രെട്ടറി സ : പി മണിമോഹന്‍ യോഗം ഉല്‍ഘാടനം ചെയ്തു. പി വി രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. സി കെ അശോക് കുമാര്‍, സി രാkഘവന്‍, പി വി ഉണ്ണികൃഷ്ണന്‍, കെ ആര്‍ ബാബുരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി വി ശരത് അധ്യക്ഷനായ ചടങ്ങില്‍ എം വിപിന്‍ സ്വാഗതാവും കെ അമല്‍രാജ് നന്ദിയും പറഞ്ഞു.




