68-ാമത് കുമ്പള സബ്ജില്ലാ കായികമേള ഒക്ടോബര്‍ 6 മുതല്‍;സംഘാടക സമിതി പ്രചരണ യോഗം ചേര്‍ന്നു.

?കുമ്പള: 68-ാമത് കുമ്പള സബ്ജില്ലാ കായികമേള ഒക്ടോബര്‍ 6, 7, 8, 9 തീയതികളില്‍ കുമ്പള ഗവ. ബേസിക് യു.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ (GSPS) വച്ച് നടക്കും. കായിക മാമാങ്കത്തിന്റെ വിജയകരമായ നടത്തിപ്പിനായി ചേര്‍ന്ന പ്രചരണ കമ്മിറ്റി യോഗം വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി.

?മേളയുടെ സന്ദേശം മുഴുവന്‍ വിദ്യാലയങ്ങളിലും എത്തിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. സബ്ജില്ലയിലെ മുഴുവന്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും പിടിഎ പ്രസിഡന്റുമാരെയും പ്രിന്‍സിപ്പല്‍മാരെയും ഉള്‍പ്പെടുത്തിയായിരിക്കും യോഗം ചേരുക.

?കുമ്പള പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷറഫ് കര്‍ള അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കെ. ആരിഫ് യോഗം ഉദ്ഘാടനം ചെയ്തു.

പ്രചരണ വിഭാഗം ജനറല്‍ കണ്‍വീനറും കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ രവി മുല്ലശ്ശേരി സ്വാഗതം ആശംസിച്ചു.

?ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മഞ്ജുനാഥ ആള്‍വ, ഫസല്‍ പേരാല്‍ എന്നിവര്‍ക്കൊപ്പം സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, കായിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരായ സുബൈര്‍ മാസ്റ്റര്‍, താജുദ്ദീന്‍ മൊഗ്രാല്‍, ബി. എന്‍. മുഹമ്മദ് അലി, മുന്ന കുമ്പള, പി. എച്ച്. പെര്‍വാഡ്, സിനാന്‍, മുഹമ്മദുകുഞ്ഞി, അബ്ദുള്ള കളത്തൂര്‍, അബ്ദുല്‍ റഹിമാന്‍ ബെദ്രോടി, നിസാമുദ്ദീന്‍, കെ. വി. യൂസഫ്, സൈഫുദ്ദീന്‍ കൊപ്പളം, മൊയ്തീന്‍, അസീസ് കെ. എം. തുടങ്ങിയവര്‍ സംസാരിച്ചു.

Scroll to Top