ഇരിയണ്ണിയില്‍ രംഗോത്സവത്തിന് തിരി തെളിഞ്ഞു

ബോവിക്കാനം:- ഇരിയണ്ണി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ കുട്ടികളുടെ കലാസാഹിത്യ മത്സരത്തിന് തിരി തെളിഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഒ വത്സലയും ഫ്‌ലവേര്‍സ് സ്റ്റാര്‍ സിംഗര്‍ ഫെയിം മാസ്റ്റര്‍ ഋജ്വല്‍ കൃഷ്ണനും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് പരിപാടി ഉല്‍ഘാടനം ചെയ്തു.കല, സാഹിത്യം,ചിത്ര രചനാ മത്സരങ്ങളിലായി മുന്നൂറോളം കുട്ടികള്‍ മാറ്റുരച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ പ്രഭാകരന്‍, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ പി സുചീന്ഥ്രനാഥ്, ഹെഡ് മാസ്റ്റര്‍ എ എം അബ്ദുള്‍ സലാം, അധ്യാപക രക്ഷാകര്‍തൃ സമിതി വൈസ് പ്രസിഡണ്ട് ബാബു രാജ് മഞ്ചക്കല്‍, അനിമ അനില്‍, രചന രാജേഷ്, സജീവന്‍ മടപ്പറമ്പത്ത്, ബി ഫസലുദ്ദീന്‍,അനു മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡണ്ട് രാഘവന്‍ ബെള്ളിപ്പാടി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് എ ജൂലി സ്വാഗതവും ഡോ എ വി വിനി നന്ദിയും പറഞ്ഞു.

Scroll to Top