പി ടി എച്ച് ത്രിദിന ക്യാമ്പിന് തുടക്കമായി

കാസറഗോഡ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റ് കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന വളണ്ടിയര്‍ ക്യാമ്പിന് തുടക്കമായി, ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ട്രെഷറര്‍ സി ടി അഹ്‌മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു , പാലിയേറ്റിവ് കെയര്‍ മേഖലയില്‍ സമര്‍പ്പിത സേവങ്ങളുമായി സജീവമായ പി ടി എച്ച് പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു,
മുസ്ലിം ലീഗ് ജില്ലാ ട്രെഷററും പി ടി എച്ച് കാസറഗോഡ് മണ്ഡലം ചെയര്‍മാനുമായ പി എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു, ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി സ്വാഗതം പറഞ്ഞു, പി ടി എച്ച്
കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ രണ്ടാമത്തെ വളണ്ടിയര്‍ പരിശീലന ക്യാമ്പാണ് നടന്നു വരുന്നത്, സാമൂഹിക പ്രതിബദ്ധതയുള്ള സേവന താല്പര്യമുള്ള വളണ്ടിയര്‍മാരെ സജ്ജരാക്കുക എന്നതാണ് ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് , സാന്ത്വന പരിചരണ മേഖലയില്‍ പ്രശംസനീയ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നു പി ടി എച്ചിന്‍ കീഴില്‍ സംസ്ഥാനമൊട്ടാകെ അമ്പതോളം യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നു, നൂറ്റിഏഴാമത്തെ ക്യാമ്പാണ് ഇപ്പോള്‍ കാസറഗോഡ് മണ്ഡലത്തില്‍ നടന്നു വരുന്നത്
പരിപാടിയില്‍
മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി എം ഇക്ബാല്‍, ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി, സെക്രട്ടറി കെ എ അബ്ദുള്ള കുഞ്ഞി, ജലീല്‍ കോയ, ഇക്ബാല്‍ ചേരൂര്‍, സിദ്ദിഖ് ബേക്കല്‍, കബീര്‍ ചെര്‍ക്കള , എ പി ശംസുദ്ധീന്‍, സിദ്ദിഖ് ചക്കര, ഹബീബ് ചെട്ടുംകുഴി, ബീഫാത്തിമ ഇബ്രാഹിം, ഹമീദ് മഞ്ഞംപ്പാറ, നൈമുന്നിസ, ഷാഹിദ, മൂസാ ബാസിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു

പി ടി എച്ച് ത്രിദിന ക്യാമ്പ് മുസ്ലിം ലീഗ് ജില്ലാ സംസ്ഥാന ട്രെഷറര്‍ സി ടി അഹ്‌മദലി ഉദ്ഘാടനം ചെയ്യുന്നു

Scroll to Top