മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഒക്ടോബര് മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 3 പഞ്ചായത്തില്‍ പെട്ട 2 കിഡ്‌നി രോഗികള്‍ക്കും 1 കാന്‍സര്‍ രോഗികുമായി
മൊത്തം 3 രോഗികള്‍ക്ക് ചികിത്സാ തുക അനുവദിച്ചു നല്‍കി.
മംഗല്‍പാടി പഞ്ചായത്തിലെ 17 ആം വാര്‍ഡ് ബന്ദിയോട് ലെ കിഡ്‌നി രോഗിക്കും, പൈവളികെ പഞ്ചായത്തിലെ ചേവാര്‍ ലെ കാന്‍സര്‍ രോഗിക്കും , എന്‍മകജെ പഞ്ചായത്തിലെ 9 ആം പെര്‍ള വാര്‍ഡിലെ കിഡ്‌നി രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
അബു ദാബി മദീനാ സായെദ് കംബള ഹൗസില്‍ വെച്ചു ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ അഷ്റഫ് അലി ബസറ പ്രാര്‍ത്ഥനക് നേത്രത്വം നല്‍കി .
മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദെ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി ഇസ്മായില്‍ മുഗുളി ഉദ്ഘാടനം ചെയ്തു , ഷിഫാഹു റഹ്‌മ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് ഇറോഡി റിപ്പോര്‍ട്ട് അവതരിപ്പിച്ചു .
മണ്ഡലം ഭാരവായികളായ ,അബ്ദുല്‍ റഹിമാന്‍ ഹാജി കമ്പള,അഷ്റഫ് ബസറ,സുനൈഫ് പേരാല്‍, അബ്ദുല്‍ ലത്തീഫ് ഇറോഡി, ഇബ്രാഹിം ജാര,കരീം കണ്ണൂര്‍,അച്ചു കുമ്പള, പഞ്ചായത്ത് നേതാക്കളായ ,ഹമീദ് മാസിമാര്‍,അറബി ബഷീര്‍,മമ്മു നല്‍ക,സകീര്‍ കമ്പാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
രോഗികള്‍ക്കുള്ള ധന സഹായം ഖാലിദ് ബംബ്രാണ ഇബ്രാഹിം ജാര ക് കൈമാറി.
മണ്ഡലം ജനറല്‍ സെക്രെട്ടറി ഷാ ബന്ദിയോട് സ്വാഗതവും മണ്ഡലം ട്രസ്‌റാര്‍ നന്ദിയും പറഞ്ഞു.




