കാസര്‍കോട് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ സ്‌നേഹ സംഗമം നായന്മാര്‍മൂല നൈഫ് വെന്യുവില്‍ നടന്നു. ജില്ലാ കളക്ടല്‍ ശ്രീധന്യാ സുരേഷ് ഉദ്ഘാടനം ചെയ്തു. സ്ഥലം മാറി പോകുന്ന ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയായി. കാസര്‍കോട് എ.ഡി.എം പി ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പെരിയങ്ങാനം സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.മുകുന്ദന്‍ നന്ദിയും പറഞ്ഞു. ജീവനക്കാരുടെ ഒപ്പന, സ്‌കിറ്റ്, ഡാന്‍സ്, യക്ഷഗാനം തുടങ്ങിയ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
കാസര്‍കോട് കളക്ടറേറ്റ് സ്‌നേഹ സംഗമം സംഘടിപ്പിച്ചു




