ജനസാഗരമായി ഇഷ്ഖ് മജ്‌ലിസ് : എം ഐ സി ഫെസ്റ്റിന് പരിസമാപ്തി

ചട്ടഞ്ചാല്‍: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സംഘടിപ്പിച്ച മാസാന്ത മജ്‌ലിസുന്നൂറും ‘ഇഷ്ഖ് മജ്ലിസ്’ ആത്മീയ സംഗമവും എം.ഐ.സി. ഫെസ്റ്റിന്റെ സമാപനവും ചട്ടഞ്ചാല്‍ ക്യാമ്പസില്‍ വെച്ച് നടന്നു.
അസര്‍ നമസ്‌കാര ശേഷം തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി.
മഗ്രിബ് നമസ്‌കാര ശേഷം പൊതു സമ്മേളനം എംഐസി ട്രഷറര്‍ കെ.കെ ഖത്തര്‍ അബ്ദുള്ള ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ശുഐബ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം ഐ സി ദാറുല്‍ ഇര്‍ഷാദ് പ്രിന്‍സിപ്പാള്‍ ജാബിര്‍ ഹുദവി സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ ആമുഖ ഭാഷണം നടത്തി. ശേഷം ആയിരങ്ങള്‍ പങ്കെടുത്ത ഇഷ്ഖ് മജ്‌ലിസ് ആത്മീയ സംഗമത്തിന് പ്രഗല്‍ഭ വാഗ്മിയും മാദിഹുമായ നൗഷാദ് ബാഖവി ചിറയിന്‍കീഴ്, സുഹൈല്‍ ഫൈസി കൂരാട്, ഖാജ ഹുസൈന്‍ ദാരിമി വയനാട് എന്നിവര്‍ നേതൃത്വം നല്‍കി.

ഉദ്ഘാടന ചടങ്ങില്‍ സമസ്ത കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിമാരായ ചെങ്കള അബ്ദുല്ല ഫൈസി, സിദ്ദിഖ് നദ്വി ചേരൂര്‍, മുശാവറ അംഗം അബ്ദുല്‍ ഖാദര്‍ മൗലവി മേനംകോട്, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി കുണിയ, എംഐസി സെക്രട്ടറിമാരായ അഡ്വ ഹനീഫ് ഹുദവി, ജലീല്‍ കടവത്ത്, ഇ അബൂബക്കര്‍ ഹാജി, വര്‍ക്കിംഗ് കമ്മിറ്റി അംഗം മുബാറക് ഹസ്സൈനാര്‍ ഹാജി, ബി.യു. അബ്ദുറഹ്‌മാന്‍ ഹാജി, കുന്നില്‍ അബ്ബാസ് ഹാജി, ലത്തീഫ് ബാഡൂര്‍, അസീസ് ആറങ്ങാടി, കെ.എം. അബ്ദുല്‍ ഖാദര്‍ ഉദുമ, ഇബ്രാഹീം പള്ളിന്റടുക്കം, റഷീദ് ഹാജി കല്ലിങ്കാല്‍, ഹാഷിം പടിഞ്ഞാര്‍, അഷ്‌റഫ് മവ്വല്‍, മണ്യം ഇബ്രാഹിം ഹാജി, എം ഐ സി ദാറുല്‍ ഇര്‍ഷാദ് പ്രിന്‍സിപ്പാള്‍ ഇര്‍ഷാദ് ഹുദവി നടുവില്‍, എം ഐ സി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍സാഫ് അഷ്അരി, ദഅവ കോളേജ് പ്രിന്‍സിപ്പല്‍ അലി ദാരിമി, അബ്ദുള്ള അര്‍ഷദി എന്നിവര്‍ സംസാരിച്ചു. ഫര്‍ഹാന്‍ ഉദുമ നന്ദി ഭാഷണം നടത്തി.

Scroll to Top