നൂറ് ശതമാനം തീരുവ ബില്ലില്‍ ഒപ്പിട്ട് ട്രംപ്; തീരുവ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നവര്‍ക്ക്, ഇന്ത്യയും ചൈനയും അടക്കം 5 രാജ്യങ്ങള്‍ പട്ടികയില്‍

ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്താനുള്ള അധികാരം ഇതോടെ ട്രംപിന് കിട്ടി. ഏതൊക്കെ രാജ്യങ്ങള്‍ക്ക് തീരുവ വരുംഎന്നതില്‍ ട്രംപിന്റെ തീരുമാനം നിര്‍ണായകം ആയിരിക്കും.
വാഷിം?ഗ്ടണ്‍: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് നൂറു ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്ന നിയമം പ്രാബല്യത്തില്‍. അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കിയ ബില്‍ ട്രംപ് ഒപ്പിട്ടതോടെ ആണ് പ്രാബല്യത്തില്‍ ആയത്. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്താനുള്ള അധികാരം ഇതോടെ ട്രംപിന് കിട്ടി. ഏതൊക്കെ രാജ്യങ്ങള്‍ക്ക് തീരുവ വരുംഎന്നതില്‍ ട്രംപിന്റെ തീരുമാനം നിര്‍ണായകം ആയിരിക്കും.

Scroll to Top