കാസര്‍കോട് : നൂറ് വര്‍ഷം പിന്നിട്ട കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തില്‍ കാസര്‍കോട്ടെയും പരിസര പ്രദേശങ്ങളിലെയും ഏറ്റവും നിര്‍ധനരായ വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളിലില്ല.ആണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള മൂത്രപ്പുരയോ, കുട്ടികള്‍ക്ക് വായിച്ച് വളരാന്‍ ലൈബ്രറിയോ ഇല്ല.
എല്ലാ സ്‌കൂളുകളും ഹൈടെക് ആവുമ്പോള്‍ ഒരുപാട് ചരിത്രങ്ങളുറങ്ങുന്ന കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിനോട് അധികൃതര്‍ കാണിക്കുന്ന അവഗണന നിരാശജനകമാണെന്ന് യോഗം വിലയിരുത്തി.
വര്‍ക്കിങ്ങ് പ്രസിഡണ്ട് കെ.ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതം പറഞ്ഞു. ട്രഷറര്‍ സി.കെ അബ്ദുല്ല ചെര്‍ക്കള, എ.എസ് മുഹമ്മദ് കുഞ്ഞി, നൗഷാദ് സിറ്റിഗോള്‍ഡ്, മഹമൂദ് വട്ടയക്കാട്, കെ.ബാലകൃഷ്ണന്‍, ഷുക്കൂര്‍ തങ്ങള്‍, വിജയ ചന്ദ്രന്‍, മുഹമ്മദ് പള്ളിക്കല്‍, മുഹമ്മദ് മുബാറക് എന്നിവര്‍ സംസാരിച്ചു. ഹാരിസ് പൂരണം നന്ദി പറഞ്ഞു.
ഭാരവാഹികള്‍ : കെ.ജയചന്ദ്രന്‍ (പ്രസിഡണ്ട്) ഷാഫി എ.നെല്ലിക്കുന്ന് (സെക്രട്ടറി) സി.കെ അബ്ദുല്ല (ട്രഷറര്‍). നൗഷാദ് സിറ്റിഗോള്‍ഡ്, മുഹമ്മദ് മുബാറക്, അബൂബക്കര്‍ തുരുത്തി (വൈസ് പ്രസിഡണ്ടുമാര്‍)
വിജയ ചന്ദ്രന്‍, ഹാരിസ് പൂരണം, മഹമൂദ് വട്ടയക്കാട് (ജോ.സെക്രട്ടറിമാര്‍)
സാബിറ എവറസ്റ്റ് (കണ്‍വീനര്‍ വനിതാ വിംഗ്) ഷഹനാസ് റൗഫ് (കണ്‍വീനര്‍ വനിതാ വിംഗ്)




