പെര്‍ള: ബെദ്രമ്പള്ള സ്വദേശിയായ മുഹമ്മദ് സിറാജ് ബി.ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഞ്ചിനീയറിംഗ് ഗവേഷണത്തില്‍ ഡോക്ടറേറ്റ് (പിഎച്ച്.ഡി.) ലഭിച്ചു. ബെളഗാവി വിശേശ്വരയ്യ സാങ്കേതിക സര്‍വ്വകലാശാലയില്‍ (VTU) നിന്നാണ് ഇദ്ദേഹം കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഈ നേട്ടം കൈവരിച്ചത്. വി.ടി.യു അഫിലിയേറ്റഡ് സ്ഥാപനമായ മംഗളൂരു പി.എ. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ഡോ. സാഹിദ് അഹമ്മദ് അന്‍സാരിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കമ്പ്യൂട്ടര്‍ വിഷനും പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ‘പാരലല്‍ ഡീപ് കണ്‍വല്യൂഷണല്‍ ന്യൂറല്‍ നെറ്റ്വര്‍ക്ക് ബേസ്ഡ് മൈനിംഗ് ഓഫ് അഗ്രികള്‍ച്ചറല്‍ ഡാറ്റ ഫോര്‍ ക്വാളിറ്റി ജഡ്ജ്‌മെന്റ് ആന്‍ഡ് ഐഡന്റിഫിക്കേഷന്‍ ഓഫ് ഡിഫെക്ട്‌സ് ഇന്‍ പ്ലാന്റ്‌സ്’ (സസ്യങ്ങളിലെ രോഗനിര്‍ണ്ണയത്തിനും ഗുണനിലവാര പരിശോധനയ്ക്കുമായി പാരലല്‍ ഡീപ് കണ്‍വല്യൂഷണല്‍ ന്യൂറല്‍ നെറ്റ്വര്‍ക്ക് ഉപയോഗിച്ചുള്ള കാര്‍ഷിക ഡാറ്റ മൈനിംഗ്) എന്ന പ്രബന്ധത്തിനാണ് പുരസ്‌കാരം. കേന്ദ്ര സര്‍ക്കാരിന്റെ യു.ജി.സി മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പോടെയാണ് (JRF & SRF) ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇന്‍ഫര്‍മേഷന്‍ സയന്‍സ് & എഞ്ചിനീയറിംഗില്‍ ബി.ഇ. ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗില്‍ എം.ടെക് ബിരുദവും നേടിയ ഇദ്ദേഹം, നിലവില്‍ മംഗളൂരു സെന്റ് അലോഷ്യസ് (കല്‍പ്പിത സര്‍വ്വകലാശാല) സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & മെഷീന്‍ ലേണിംഗ് (AI & ML) വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായും ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നൊവേഷന്‍ കൗണ്‍സില്‍ (IIC) ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചു വരുന്നു. ബെദ്രമ്പള്ളയിലെ അഹമ്മദ് ഹാജി – ആയിഷ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജത്ത് നസ്രീന മക്കള്‍: മുഹമ്മദ് ഷാസിന്‍, ഫാത്തിമ സന, ആയിഷ ഷാന്‍സ്, ഷഫ്‌ന മറിയം
പെര്‍ള സ്വദേശിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എഞ്ചിനീയറിംഗ് ഗവേഷണത്തില്‍ പിഎച്ച്.ഡി




