കുമ്പള.ഉത്തര കേരളത്തില്‍ നാലു പതിറ്റാണ്ട് കാലം രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നായകനായി നിലകൊണ്ട മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല സാഹിബിന്റെ പേരില്‍, അദ്ദേഹത്തിന്റെ ഓര്‍മ ദിനത്തില്‍ ചെര്‍ക്കളംഅബ്ദുള്ള തുളു നാടിന്റെ ഇതി ഹാസപുരുഷന്‍…… ദുബൈ -മലബാര്‍ കലാ സാസ്‌കാരിക വേദി, ദുബൈ അല്‍ജബിന്റെ സഹകരണത്തോടെ എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ.പ്ലസ് നേടി ജേതാക്കളായ വിദ്യാര്‍ഥികളെയും,വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരെ അനുമോദിക്കലും ജൂലൈ 27 ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് ആരിക്കാടി കെ.പി റിസോര്‍ട്ടില്‍ വെച്ച് നടക്കുകയാണ്. എ.കെ.എം അഷ്റഫ് എം.എല്‍ എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക പൊതു പ്രവര്‍ത്തന മേഖലയിലെ പ്രമുഖരായ കല്ലട്ര മാഹിന്‍ ഹാജി,റിട്ട.അഡി എസ്.പി ടി.പി രഞ്ജിത്ത്,കുമ്പള സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍,കെ.എം അബ്ബാസ്, സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, ടി.എം ഷാഹിദ് തെക്കില്‍,ഷാഹുല്‍ ഹമീദ് തങ്ങള്‍, ഇഖ്ബാല്‍ ഹത്ബൂര്‍,അസീസ് മെരിക്കെ, യു.പി താഹിറ യുസഫ്, ബഷീര്‍ പള്ളിക്കര,എ.കെ ആരിഫ്, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ദുബൈ മലബാര്‍ കലാ സംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള അറിയിച്ചു
എസ്.എസ്.എല്‍.സി, പ്ലസ്ടു എ.പ്ലസ് ജേതാക്കള്‍ക്ക് ആദരം; മികവ് 2024 ആരിക്കാടി കെ.പി റിസോര്‍ട്ടില്‍
81