Home National ജമ്മു കശ്മീരില്‍ വീണ്ടും സൈനികന് വീരമൃത്യു, പാക് സ്വദേശിയായ ഭീകരനെ വധിച്ചു; മേജര്‍ അടക്കം 5 സൈനികര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ വീണ്ടും സൈനികന് വീരമൃത്യു, പാക് സ്വദേശിയായ ഭീകരനെ വധിച്ചു; മേജര്‍ അടക്കം 5 സൈനികര്‍ക്ക് പരിക്ക്

by KCN CHANNEL
0 comment

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സൈനികന് വീരമൃത്യു. കുപ്വാരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാന്‍ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്വാരയില്‍ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്.

You may also like

Leave a Comment