ജില്ലാ വ്യവസായ കേന്ദ്രവും കാസര്‍കോട് വികസന പാക്കേജും സംയുക്തമായി നടത്തുന്ന മടിക്കൈ വ്യവസായ പാര്‍ക്ക് അനുബന്ധ റോഡ് നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു.
മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുജാത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ എ.രാജന്‍, പി.വി പത്മിനി, പി. കുഞ്ഞികൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ കെ.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എ.എക്‌സ്. ഇ.സുനീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍ സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാര്‍ സിന്ധു പി.കെ നന്ദിയും പറഞ്ഞു.




