മുസ്ലിം യൂത്ത് ലീഗ് ഖാസിലൈന്‍ പള്ളിക്കാല്‍ ശാഖ കമ്മിറ്റി സ്‌നൂക്കര്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

കാസറഗോഡ് :

മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് ഖാസിലൈന്‍ പള്ളിക്കാല്‍ ശാഖ കമ്മിറ്റി സ്‌നൂക്കര്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ചടങ്ങില്‍ ഖാസിലൈന്‍ വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് മഹ്‌മൂദ് അരമന അധ്യക്ഷത വഹിച്ചു.
സ്‌നൂക്കര്‍ ടൂര്‍ണമെന്റ് കാസറഗോഡ് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉല്‍ഘാടനം ചെയ്തു. കാസറഗോഡ് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് കെ എം ബഷീര്‍ , യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, എം എച് അബ്ദുല്‍ ഖാദര്‍ , , ഇക്ബാല്‍ , നിയാസ് ചേരന്‍കയ്യ്, സഫ്വാന്‍ അണങ്ങൂര്‍, സര്‍ഫ്രാസ് പട്ടേല്‍, നവാസ് ഊദ് , റഷീദ് ഗസാലിഎന്നിവര്‍ സംബന്ധിച്ചു.

Scroll to Top