കാഞ്ഞങ്ങാട്, കാസര്‍ഗോഡ് സംസ്ഥാനപാതയില്‍ പള്ളിക്കര പാലം നവീകരണം അന്തിമഘട്ടത്തില്‍.മൗവ്വല്‍ വഴി ചുറ്റിത്തിരിഞ്ഞുള്ള യാത്രാദുരിതം ഇനി 15 ദിവസം കൂടി.
അറ്റകുറ്റപ്പണിക്കയി അടച്ചിട്ട പള്ളിക്കര റെയില്‍വേ മേല്‍പ്പാലം ഒക്ടോബര്‍ അഞ്ചിന് തുറക്കും.
10 വരെ അടച്ചിടു മെന്നാണ് അറിയിപ്പെങ്കിലും പ്രതിക്ഷിച്ചതിലും നേരത്തെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ പള്ളിക്കര മേല്‍പ്പാല ത്തിന്റെ എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ മാറ്റിസ്ഥാപിക്കുന്നതിന് സെപ്റ്റംബര്‍ ഒന്നിനാണ് പാലം അടചിട്ടത്.
പാലത്തില്‍ ഘടിപ്പിച്ചിരുന്ന, 15 വര്‍ഷം പഴക്കമുള്ള ആറ് എക്‌സ്പാന്‍ഷന്‍ ജോയിന്റു കള്‍ മാറ്റി പുതിയവ സ്ഥാപിച്ച് കോണ്‍ക്രീറ്റ് ചെയ്യു
കഴിഞ്ഞു. കോണ്‍ക്രീറ്റ് സെറ്റാകാന്‍ 28 ദിവസം നനച്ചുകൊടു ക്കണം. അതാണിപ്പോള്‍ നടക്കുന്നത്.
പണി പൂര്‍ത്തിയായാല്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ 15 വര്‍ഷത്തേക്ക് സുരക്ഷിതമായിരിക്കുമെന്നാണ് പറയുന്നത്. മാറ്റിയ ജോയിന്റുകള്‍ക്കിടയില്‍ നെടുനീളത്തില്‍ റബ്ബര്‍ബുഷ് ഇട്ടിട്ടുണ്ട്. 2020-ല്‍ പാലം നിര്‍മിച്ചപ്പോള്‍ ഘടിപ്പിച്ച എക്‌സ്പാന്‍ഷന്‍ ജോയിന്റുകളാണ് ഇപ്പോള്‍ മാറ്റിയ ത്. പാലത്തിനും വശങ്ങളിലുള്ള നടപ്പാതയ്ക്കും പുതിയ ചായം – പൂശി ഭംഗിയാക്കിയിട്ടുണ്ട്. ഈ പ്രവര്‍ത്തി പൊതുമരാമത്ത് വകുപ്പ് ചെര്‍ക്കളയിലെ കമ്പനിക്കാണ് കരാര്‍ നല്‍കിയ ത്. ഇതിനൊപ്പം തന്നെ ടാറിങ് ചെയ്യാനുള്ള കരാര്‍ എടുത്തിരിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. 29-ന് പണി തുടങ്ങുമെന്നാണ് സൂചന.
ടാറിങ് പൂര്‍ത്തിയാക്കി, കോണ്‍ക്രീറ്റിന്റെ ക്യൂറിങിന്റെ സമയം കഴിയുകയും ചെയ്യുന്ന മുറയ്ക്ക് 40 ദിവസത്തേക്ക് അറ്റകുറ്റപ്പണിക്ക് ഏറ്റെടുത്ത പാലം നേരത്തേ തന്നെ
വകുപ്പിന്
കൈമാറുമെന്ന്
കരാറുകാരന്‍ വ്യക്തമാക്കി.
കോണ്‍ക്രീറ്റും സ്റ്റീലും ചൂടില്‍ വികസിക്കുകയും തണുപ്പില്‍ ചുരുങ്ങുകയും ചെയ്യുന്നുണ്ട്. സ്പാനുകള്‍ക്കുണ്ടാകുന്ന ഈ വി കാസ-സങ്കോചം മൂലം പാലം പൊട്ടാതിരിക്കാനാണ് വിടവ് കൊടുക്കുന്നത്. ഈ വിടവിലൂടെ
വാഹനങ്ങള്‍ തട്ടാതെ പോകാനും ഒരുക്കുന്ന സുരക്ഷാസംവിധാനമാണ് എക്‌സ്പാന്‍ഷന്‍ ജോയി ന്റുകള്‍.
അതേസമയം
പള്ളിക്കര പാലത്തിന്റെ തൊട്ടപ്പുറമുള്ള ബേക്കല്‍
പാലത്തിലെ ഗതാഗത
നിയന്ത്രണം നീളും.
ഈ പാലത്തിന്റെ ഇരുവ ശത്തും മണ്ണ് അമര്‍ന്ന് കുഴിരൂ പപ്പെടുന്നുണ്ട്. പലതവണ പല തരം പണികള്‍ ചെയ്തിട്ടും ഈ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല.പാലത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബും കൊരുപ്പുകട്ട പാകിയ റോഡും തമ്മില്‍ അര യടിയുടെ ഉയരവ്യത്യാസം വന്നിരുന്നു. ഇതേതുടര്‍ന്ന് പാലത്തി ന്റെ ഇരുവശത്തും 12 മീറ്റര്‍ നീള ത്തില്‍ കോണ്‍ക്രീറ്റ് റോഡാക്കു ന്നുണ്ട്. ഉരുക്കുകമ്പികള്‍ ഇട്ടിട്ടുള്ള കോണ്‍ക്രീറ്റാണ് ചെയ്യുന്നത്. ഈ കോണ്‍ക്രീറ്റ് സെറ്റാകാന്‍ 21 ദിവസം വേണം. പാലം രണ്ടായി പകുത്ത് കിഴക്കുഭാഗം കോണ്‍ ക്രീറ്റ് ചെയ്ത് നനച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പണി നടകാത്ത പടിഞ്ഞാറ് ഭാഗത്തുകൂ ടി മാത്രമാണ് വാഹനങ്ങള്‍ കട ത്തിവിടുന്നത്.




