?കുമ്പള:വിദ്യാര്‍ത്ഥികളില്‍ കായികബോധം വളര്‍ത്തിയെടുക്കാനും വളര്‍ന്നുവരുന്ന പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കാനും വര്‍ത്തമാനകാലത്ത് കായിക മത്സരങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കാസര്‍കോട് എം.എല്‍.എ. കല്ലട്ര മാഹിന്‍ അഭിപ്രായപ്പെട്ടു.
?കാസര്‍കോട് ജില്ലാ ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ അസോസിയേഷന്‍ സംഘടിപ്പിച്ച കേരള – കര്‍ണാടക കരാട്ടെ ചാമ്പ്യന്‍ഷിപ്പ് കുമ്പള ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
?’ആയോധനകലകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇനമാണ് കരാട്ടെ.
കേവലം ഒരു മത്സരത്തിനപ്പുറം, പെണ്‍കുട്ടികള്‍ക്ക് ശത്രുക്കളില്‍ നിന്നും സ്വയം പ്രതിരോധം തീര്‍ക്കാന്‍ ഈ മത്സരം അഭ്യസിക്കുന്നതിലൂടെ സാധിക്കും. ഇത്തരം കായിക വിനോദങ്ങള്‍ കേരളത്തിന്റെ പാഠ്യേതര പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടുന്ന ഇടപെടലുകള്‍ നടത്തും,’ എന്ന് എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.
?ചടങ്ങില്‍ ശ്രീ. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. അബ്ദുല്‍ ഖാദര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഷറഫ് കര്‍ള , കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കെ. ആരിഫ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
?സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് പ്രസാദ് എസ്.എം.സി., ചെയര്‍മാന്‍ സമീര്‍, താജുദ്ദീന്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേരളത്തിലെയും കര്‍ണാടകത്തിലെയും സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്.




