കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്കാസര്‍കോട് ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിച്ചു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 19-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാതല മത്സരങ്ങള്‍ പിലിക്കോട് സി.കെ.എന്‍.എസ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. ജില്ലയിലെ 50-ഓളം സ്‌കൂളുകളില്‍ നിന്നായി 160-ല്‍ പരം വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പിലിക്കോട് പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ജൈവവൈവിധ്യ ക്ലബ്ബുകള്‍ രൂപീകരിച്ചതിന്റെ പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ നിര്‍വ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്
ഇ.കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ബി.എം.സി കണ്‍വീനര്‍ പി.കെ. മുകുന്ദന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രമതി, പി.ഇ.സി കണ്‍വീനര്‍ ജയദീപ് മാസ്റ്റര്‍, പൊല്ലാപ്പോയില്‍ സ്‌കൂള്‍ എച്ച്.എം പ്രദീപന്‍ മാസ്റ്റര്‍, ബി.എം.സി അംഗം എം.വിനയന്‍ എന്നിവര്‍ സംസാരിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അഖില വി എം സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.കെ. ലത നന്ദിയും പറഞ്ഞു.

ചടങ്ങില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. പെന്‍സില്‍ ഡ്രോയിംഗ് ജൂനിയര്‍ വിഭാഗത്തില്‍ ഏഥ ജി (ജി.എച്ച്.എസ്.എസ് ചായ്യോത്ത്) ഒന്നാം സ്ഥാനവും, ധീരജ ഷാജില്‍ (കെ.എം.വി.എച്ച്.എസ്.എസ് കൊടക്കാട്) രണ്ടാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ അരോമല്‍ കെ. ബി (ജി.എച്ച്.എസ്.എസ് ചെമ്മനാട്) ഒന്നും, സുദര്‍ശ് എന്‍. കെ (ജി.എച്ച്.എസ്.എസ് പരപ്പ) രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പെയിന്റിംഗ് മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഇഷാന എസ് പാല്‍ (ജി.എച്ച്.എസ് തച്ചങ്ങാട്), അക്ഷയ് കെ. വി (ജി.എച്ച്.എസ്.എസ് ചായ്യോത്ത്) എന്നിവരും സീനിയര്‍ വിഭാഗത്തില്‍ കീര്‍ത്തന എം (ഡി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്), ഫിത്ത വിജയ് (എല്‍.എഫ്.ജി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്) എന്നിവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

പ്രൊജക്റ്റ് അവതരണത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ വൈഗ ആരോള്‍ – അങ്കിത പത്മനാഭന്‍ ടീം (ജി.എച്ച്.എസ്.എസ് തച്ചങ്ങാട്) ഒന്നാം സ്ഥാനവും ശിവദശ്രീ ടി – ഗൗരിലക്ഷ്മി പി ടീമും
(ജി.എച്ച്.എസ് കൊളത്തൂര്‍)രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ ആന്‍ റിയ ജോസഫ് – പാര്‍വതി വി (ജി.എച്ച്.എസ്.എസ് പെരിയ) ടീം ഒന്നാമതെത്തി. കോളേജ് തലത്തില്‍ ഒന്നാം സ്ഥാനം ഖദീജത്ത് ഹഫ്ന – ഹര്‍ഷിത എന്‍.സി ടീമിനും, രണ്ടാം സ്ഥാനം ആതിര ആര്‍ – നീരജ് കൃഷ്ണ ടീമിനും (ഇരുവരും ഗവണ്‍മെന്റ് കോളേജ് കാസര്‍കോട്) ലഭിച്ചു.

തദ്ദേശീയ ജൈവവൈവിധ്യ സംരക്ഷണ പഠനാവതരണത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ അസംഘോഷ് സി. ആര്‍ (ജി.എച്ച്.എസ്.എസ് ചായ്യോത്ത്) ഒന്നാമതും നെഹാരിക ഡി (സെന്റ് എ.എസ്.ബി.എസ് ബേള) രണ്ടാമതും എത്തി. സീനിയര്‍ വിഭാഗത്തില്‍ തന്മയ ഉദയകുമാര്‍ ഒന്നാം സ്ഥാനവും അര്‍ച്ചന സതീശന്‍ രണ്ടാം സ്ഥാനവും (ഇരുവരും ജി.എച്ച്.എസ്.എസ് പെരിയ) കരസ്ഥമാക്കി.

Scroll to Top