മലപ്പുറം: പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ അഞ്ചായി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. തിരൂര്‍ സ്വദേശികളായ പരന്നപറമ്പന്‍ മുഹമ്മദ് കുട്ടി (65), മാങ്ങാടന്‍ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂര്‍ കോട്ടക്കുന്നു സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മല്‍ കുറുപ്പത്ത് റഫീഖ് (41), ടികെ കോളനി സ്വദേശി സജിത എന്നിവരെയായിരുന്നു കാണാതായത്. ഇതില്‍ സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്.
മൂന്ന് പേര്‍ പാറയില്‍ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തുകയായിരുന്നുവെന്ന് മലവെള്ളപാച്ചിലില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മിര്‍ഷാദ് ട്വന്റിഫോറിനോട് പ്രതികരിച്ചു. രണ്ട് പേര്‍ ഫോണ്‍ വന്ന് മാറി നില്‍ക്കുകയായിരുന്നു. താനടക്കം വെള്ളത്തില്‍പ്പെടുകയായിരുന്നുവെന്ന് പറയുന്നു. വന്യൂമന്ത്രി എ പി അനില്‍കുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ സംസ്ഥാനത്ത് ഒമ്പത് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇടുക്കി വട്ടവടയില്‍ മണ്ണിടിഞ്ഞും, കോട്ടയം പൂഞ്ഞാറിന് സമീപം മണ്ണിടിഞ്ഞും കല്‍ക്കെട്ട് വീണും നാല് പേര്‍ക്കാണ് ഇന്നലെ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തുടര്‍ച്ചയായ മഴയില്‍ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം. കോട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.




