ചെറുവത്തൂര്‍: പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഒരുക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വര്‍ണ്ണ കൂടാരം പരിപാടിയുടെ ശില്പശാല സ്‌കൂളില്‍ നടന്നു തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂര്‍ MLA സന്ദീപ് വാര്യര്‍ അദ്ധ്യക്ഷത വഹിക്കും. സ്‌നേഹമാണ് ഭാഷകളിയാണ് രീതി എന്ന ആശയത്തില്‍ ഊന്നി മൂന്ന് മുതല്‍ 5 വയസ്സുവരെ പ്രായത്തിലുള്ള കുട്ടികള്‍ ആര്‍ജ്ജിക്കേണ്ട 5 വികാസമേഖലകളിലൂടെ 87 ശേഷികള്‍ ആര്‍ജ്ജിക്കുന്ന തരത്തില്‍ 13 പ്രവര്‍ത്തന ഇടങ്ങളാണ് ഒരുക്കിയിരിക്കുന്നു. കുട്ടികളുടെ സര്‍ഗ്ഗവാസന പരിപോഷിക്കാന്‍ കുഞ്ഞരങ്ങ്, കരകൗശല ഇടം നിര്‍മ്മാണ ഇടം പേശി വളര്‍ച്ചക്കുള്ള അകം പുറം കളിയിടങ്ങള്‍ വിവിധ സ്പര്‍ശന അനുഭവം തരുന്ന പഞ്ചേന്ത്രിയ അനുഭവ ഇടം ശാസ്താനുഭവ ഇടം ഇ ഇടം വരയിടം ഗണിത യിടം ഭാഷായിടം എന്നിവയാണ് 13 ഇടങ്ങള്‍ .ശില്പശാലയ്ക്ക് രാജഗോപാലന്‍ പി നേതൃത്വം നല്‍കി പ്രിന്‍സിപ്പാള്‍ ദിവാകരന്‍ കെ ചെറുവത്തൂര്‍ ബി.പി. സി സതീശന്‍ യു, ചിത്രകലാ അധ്യാപിക രേഷമ വിനു മാത്യു ഹെഡ്മിസ്ട്രസ് ഹേമലത . കെ പിടി എ പ്രസിഡണ്ട് റിയാസ് ടി.വി, വൈസ് പ്രസിഡണ്ട് രാജേഷ് എം.പി എസ് എം സി ചെയര്‍മാന്‍ ഡി എം. പ്രസാദ് സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ , പ്രീ പ്രൈമറി ടീച്ചര്‍ സരിത എന്‍.വിസ്‌കൂള്‍ അധ്യാപകര്‍, പി.ടി.എ അംഗങ്ങള്‍ രക്ഷിതാക്കള്‍ എന്നിവര്‍ ശില്പശാലയില്‍ സംബന്ധിച്ചു
സ്‌നേഹമാണ് ഭാഷ കളിയാണ് രീതി കാടങ്കോട് ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഒരുങ്ങി




