തിരുവനന്തപുരം:മുഖ്യമന്ത്രിയും ആര്‍ ചന്ദ്രശേഖരനും ഒരുമിച്ച് ഒരു വേദിയില്‍. ഐഎന്‍ടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. കശുവണ്ടി ഇറക്കുമതി അഴിമതി കേസില്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് വേദിയില്‍ വരുന്നത്. INTUC സമ്മേളനം നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെത്തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.
വേദിയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി ആര്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തി. ഊര്‍ജ്ജസ്വലനായ മുഖ്യമന്ത്രിയാണ് വി ഡി സതീശന്‍. ഐഎന്‍ടിസിയുടെ തൊഴിലാളി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. ഞാന്‍ മണിയടിക്കുന്ന ആളല്ല. മുഖ്യമന്ത്രിക്ക് ഐഎന്‍ടിയുസിയുടെ ഒരു ബിഗ് സല്യൂട്ട്. മുഖ്യമന്ത്രിയുടെ കഴിഞ്ഞ സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. 2100 ല്‍ അധികം ആളുകള്‍ പങ്കെടുത്ത പരിപാടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ സമ്മേളനം നടക്കുന്നതുകൊണ്ടാണ് ഐഎന്‍ടിയുസിയുടെ കഴിഞ്ഞ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണം കഴിക്കാനും അന്നത്തെ ദിവസം കഴിഞ്ഞില്ല. ഇന്നത്തെ യോഗം ഞാന്‍ ഇവരോട് ആവശ്യപ്പെട്ടതാണ്. സംഘാടകര്‍ക്ക് എത്രമാത്രം പ്രയാസമുണ്ടാകുമെന്ന് അറിയാവുന്ന ആളാണ് താന്‍. സ്വകാര്യവല്‍ക്കരണം സര്‍ക്കാരിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുമേഖല സ്ഥാപനങ്ങളെല്ലാം സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് എല്ലാം ചോര്‍ത്തിയെടുക്കാം എന്ന് കരുതിയാല്‍ അനുവദിക്കില്ല. കെഎസ്ആര്‍ടിയെ സ്വതന്ത്രമായി നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനമാണെന്ന് പറഞ്ഞ് സമ്പത്ത് ഊറ്റി കുടിക്കാന്‍ അനുവദിക്കില്ല. സ്ഥാപനം നന്നായി കൊണ്ടുപോകണം.
വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യ സംരംഭകര്‍ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. അവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. സ്വകാര്യ മേഖല വരണം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് നോ കോംപ്രമൈസ്. തൊഴിലാളിയെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ട. തൊഴിലാളിയെയും പ്രകൃതിയെയും സംരക്ഷിക്കാത്ത ഒരു പദ്ധതിയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏത് തൊഴില്‍ നിയമം വന്നാലും അത് തൊഴിലാളികള്‍ക്ക് വേണ്ടിയാണ്. ഇപ്പോ ഒരു തൊഴില്‍ നിയമം വരുമെന്ന് പറഞ്ഞാല്‍ പേടിയാണ്.ലേബര്‍ കോഡ് നടപ്പിലാക്കി ഇല്ലെങ്കില്‍ തൃശങ്കു സ്വര്‍ഗത്തിലാകും. ലേബര്‍ കോഡ് നടപ്പിലാക്കും. ലേബര്‍ കോഡ് നടപ്പിലാക്കിയില്ലെങ്കില്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം ഉണ്ടാവില്ല. ലേബര്‍ കോഡ് നടപ്പിലാക്കുന്നതിന് ഐഎന്‍ടിസിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കും. തൊഴിലാളി വിരുദ്ധ നിലപാട് സര്‍ക്കാര്‍ ഒരു സ്ഥലത്തും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




