കാസര്‍ഗോഡ്: KSRTC പ്രിയദര്‍ശിനി ബസില്‍ യാത്രക്കാരെ കുത്തിനിറച്ച് അപകട യാത്ര. കാസര്‍ഗോഡ് – മംഗളൂരു റൂട്ടിലാണ് അപകടയാത്ര നടന്നത്. വാതില്‍പടിയിലും യാത്രക്കാര്‍ നിറഞ്ഞിരുന്നു. റൂട്ടില്‍ കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഈ റൂട്ടില്‍ പരിമിതമായ സര്‍വീസ് മാത്രമാണ് ഉള്ളത്.
യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ അതനുസരിച്ച് സര്‍വീസ് കൂട്ടാന്‍ അധികൃതര്‍ തയാറാകാത്തതാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണം. മംഗലാപുരത്തേക്ക് ആശുപത്രിയിലും മറ്റ് വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കുമായി നിരവധിയാളുകളാണ് കാസര്‍ഗോഡ് നിന്നും ഈ KSRTC ബസുകളെ ആശ്രയിച്ച് മുന്നോട്ട് പോകുന്നത്. 120 പേരോളമാണ് ഈ റൂട്ടിലുള്ള ബസുകളില്‍ കയറുന്നത്.
അതേസമയം കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂര്‍ത്തിയാകും.പ്രിയദര്‍ശിനി പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി സി.പി. ജോണ്‍ പറഞ്ഞു. നിലവില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയില്‍ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആര്‍ടിസി ഡിപ്പോകളിലും വനിതകള്‍ക്ക് സാരി വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാര്‍ക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകള്‍ക്കും സാരി വിതരണം ചെയ്യുന്നതിനാണ് തീരുമാനം.
നാളെ 93 ഡിപ്പോകളിലും ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതി ഓരോ ദിവസവും മെച്ചപ്പെട്ട് മുന്നോട്ടു പോവുകയാണ്. എല്ലാദിവസവും 10 ലക്ഷം സ്ത്രീകളാണ് കെഎസ്ആര്‍ടിസി ബസ്സില്‍ കയറുന്നത്. ഇതിന്റെ പേരില്‍ പുരുഷന്മാര്‍ കയറാതിരിക്കുന്നില്ല. പുരുഷ യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
ഓര്‍ഡിനറി ബസ്സുകളില്‍ തന്നെ പ്രിയദര്‍ശിനി തുടരും. ഏകദേശം 67 ശതമാനവും പ്രിയദര്‍ശിനിയാണ്. സര്‍ക്കാരിന്റെ നല്ല പിന്തുണയുണ്ട്. ട്രക്കുകള്‍ ഞങ്ങള്‍ വാടകയ്ക്ക് എടുക്കുന്നു. 5 ട്രക്കുകളാണ് ചോദിച്ചിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നൂറ് കണക്കിന് ട്രക്കുകള്‍ ഉള്ള വലിയ കാര്‍ഗോ ഹാന്‍ഡലര്‍ ആയി കെഎസ്ആര്‍ടിസിയെ മാറ്റുമെന്നും സി പി ജോണ്‍ വ്യക്തമാക്കി.




