Home Kasaragod കാസര്‍ഗോള്‍ഡി’ന്റെ സഹ സംവിധായകന്‍ കഞ്ചാവുമായി അറസ്റ്റില്‍

കാസര്‍ഗോള്‍ഡി’ന്റെ സഹ സംവിധായകന്‍ കഞ്ചാവുമായി അറസ്റ്റില്‍

by KCN CHANNEL
0 comment

കാസര്‍കോട്: കാസര്‍കോടന്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ‘കാസര്‍ഗോള്‍ഡ്’ എന്ന സിനിമയുടെ സഹസംവിധായകനെ കഞ്ചാവുമായി അറസ്റ്റു ചെയ്തു. പയ്യന്നൂര്‍, കണ്ടങ്കാളിയിലെ എന്‍ നദീഷ് നാരായണ(31)നെയാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ. ദിനേശനും സംഘവും പിടികൂടിയത്. ഏതാനും ദിവസങ്ങളായി ഇയാള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നദീഷിനെ പിന്തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു വച്ചാണ് അറസ്റ്റ്. എക്സൈസ് സംഘത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.വി കമലാക്ഷന്‍, പ്രിവന്റീവ് ഓഫീസര്‍ വി.കെ വിനോദ്, ഷിജു വി.വി, സിഇഒമാരായ ശരത്, കെ വിനീഷ്, ടി.വി ജൂന എന്നിവരും ഉണ്ടായിരുന്നു.

You may also like

Leave a Comment