കാസര്‍കോട് മധുവാഹിനിപ്പുഴയില്‍ പിതാവിനൊപ്പം കുളിക്കുന്നതിനിടെ മുങ്ങിതാഴ്ന്ന 8 വയസ്സുകാരന്‍ ചികിത്സയ്ക്കിടെ മരിച്ചു.
കല്ലക്കട്ട കടമ്പട്ടയിലെ കെ.എ. മഷൂദിന്റെ മകന്‍ അബ്ദുല്ല എട്ട്) ആണ് മരിച്ചത്.
മധുവാഹിനിപ്പുഴയില്‍ പിതാവിനൊപ്പം കുളിക്കുന്നതിനിടെ മുങ്ങിതാഴ്ന്ന 8 വയസ്സുകാരനാണ് ചികിത്സയ്ക്കിടെ മരിച്ചത്.കല്ലക്കട്ട കടമ്പട്ടയിലെ കെ.എ. മഷൂദിന്റെ മകന്‍ അബ്ദുല്ല എട്ട്) ആണ് മരിച്ചത്.ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് പന്നിപ്പാറ കടമ്പട്ട ഭാഗത്തെ മധുവാഹിനിപ്പുഴയില്‍ അപകടമുണ്ടായത്. പിതാവ് മഷൂദിനൊപ്പം കുളിക്കാനെത്തിയ അബ്ദുല്ല കുളിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയിലെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ പിതാവും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ നിന്ന് അബ്ദുല്ലയെ കണ്ടെത്തിയത്.
ഉടന്‍ തന്നെ കുട്ടിയെ കരയ്ക്കെത്തിച്ച് കാസര്‍കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടി തിങ്കളാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റും. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.




