സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണം – എസ് ഇ യു

കാസര്‍ഗോഡ് : ഇടതുപക്ഷ സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി ജീവനക്കാര്‍ക്ക് നിഷേധിച്ച ലീവ് സറണ്ടര്‍ അടക്കമുള്ള ആനുകൂല്യങ്ങളും നിലവില്‍ കുടിശ്ശികയുള്ള ക്ഷാമബത്തയും അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സമയബന്ധിതമായി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനം ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും സ്വാഗതാര്‍ഹവുമാണെന്ന് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.

മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ടും കാസര്‍ഗോഡ് എംഎല്‍എയുമായ കല്ലട്ര മാഹിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ നെല്ലിക്കട്ട അധ്യക്ഷതവഹിച്ചു.

256 മാസത്തെ ക്ഷാമബത്ത കുടിശ്ശികയും ശമ്പള പരിഷ്‌കരണവും അട്ടിമറിച്ചപ്പോള്‍ മൗനം പൂണ്ട ഇടതു സര്‍വീസ് സംഘടനകള്‍, മൂന്നുമാസം മാത്രമായ യുഡിഎഫ് സര്‍ക്കാരിനെതിരെ സമരാഹ്വാനം നടത്തുന്നത് പരിഹാസ്യമാണെന്ന് ജില്ലാ സമ്മേളനം വിലയിരുത്തി.

എസ് ഇ യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആമിര്‍ കോഡൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് കെ ഇ എ ബക്കര്‍, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഷറഫ് എടനീര്‍, കെ ബി മുഹമ്മദ് കുഞ്ഞി,എസ് ഇ യു മുന്‍ സംസ്ഥാന പ്രസിഡണ്ട് എ എം അബൂബക്കര്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഒ എം ഷഫീഖ്, ബീരു പി മുഹമ്മദ്, സംസ്ഥാന സെക്രട്ടറി ടി എ സലീം, മുന്‍ ട്രഷറര്‍ നാസര്‍ നങ്ങാരത്ത്, ഷാനിഫ് നെല്ലിക്കട്ട, രജീഷ് അണിയാരം പ്രസംഗിച്ചു.
ജന. സെക്രട്ടറി ഒ എം ശിഹാബ് സ്വാഗതവും ട്രഷറര്‍ സിയാദ് പി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന അനുമോദന യാത്രയയപ്പ് സമ്മേളനം മുസ്ലിംലീഗ് ജില്ലാ ജന സെക്രട്ടറി എ അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
ട്രഷറര്‍ മുനീര്‍ ഹാജി കമ്പാര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ഷെബിന്‍ ഫാരിസ് അധ്യക്ഷത വഹിച്ചു. ടി ഡി കബീര്‍, കെ എന്‍ പി മുഹമ്മദലി, ടി കെ അന്‍വര്‍, നൗഫല്‍ നെക്രാജെ, അഷ്റഫ് കല്ലിങ്കാല്‍, സാദിഖ് എം, അഷ്റഫ് ചെര്‍ക്കള, ഇബ്രാഹിം സാബിര്‍ പ്രസംഗിച്ചു.
ഹംസത്ത് കെ പി സ്വാഗതവും ഇഖ്ബാല്‍ ടി കെ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ജില്ലാ കൗണ്‍സില്‍ യോഗം പുതിയ കമ്മിറ്റിക്ക് രൂപം നല്‍കി.

ഭാരവാഹികള്‍
പ്രസിഡണ്ട് : അബ്ദുറഹ്‌മാന്‍ നെല്ലിക്കട്ട,

ജന. സെക്രട്ടറി:
ഒ.എം ശിഹാബ്

ഓര്‍ഗനൈസിംഗ് സെക്രട്ടറി & മീഡിയ കോര്‍ഡിനേറ്റര്‍:
ടി കെ അന്‍വര്‍

ട്രഷറര്‍ : സിയാദ് പി

സീനിയര്‍ വൈസ് പ്രസിഡണ്ട് : നൗഫല്‍ നെക്രാജെ

വൈസ് പ്രസിഡണ്ട്: ഹംസത്ത് കെ പി
സാദിഖ് എം

ജോ. സെക്രട്ടറി :
അഷറഫ് ചെര്‍ക്കള
ഇഖ്ബാല്‍ ടി കെ
ഹസൈനാര്‍ ഹിദായത്ത് നഗര്‍

ഫോട്ടോ : സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ കാസറഗോഡ് ജില്ലാ സമ്മേളനം കല്ലട്ര മാഹിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top