പടന്ന വി.കെ.പി. സ്‌കൂളില്‍ പുതിയ കെട്ടിടത്തിന് ശിലയിട്ടു
സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ നിര്‍വഹിച്ചു
തൃക്കരിപ്പൂര്‍ എം.എല്‍.എ. സന്ദീപ് വാര്യര്‍ അധ്യക്ഷത വഹിച്ചു;
ലോക ഫുട്‌ബോള്‍ മത്സര ഫൈനല്‍ ദിവസം അവധി പ്രഖ്യാപിച്ചതില്‍ മാത്രമല്ല നവീന ആശയങ്ങള്‍ നടപ്പാക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍ പറഞ്ഞു ഈ വര്‍ഷം ഒക്ടോബറില്‍ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്പരീക്ഷ നടത്തുന്നതും അതിന്റെ ഭാഗമാണ് വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനാണ് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു . കാസര്‍കോട് ജില്ലയില്‍ 10 പ്ലസ് വണ്‍ ബാച്ച് അനുവദിച്ചു അതില്‍ ഒരു കമ്പ്യൂടര്‍ സയന്‍സ് ബാച്ച് ഈ വിദ്യാലയത്തിലാണ് മികച്ച വിജയം കൈവരിച്ചിട്ടുള്ള ഈ സ്‌ക്കൂളിന് അര്‍ഹതപ്പെട്ട അംഗീകാരമാണിത്
കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിച്ച് പിന്നോക്കം നില്‍ക്കുന്ന ജില്ലകളില്‍ വിദ്യാഭ്യാസപുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഡിജിറ്റല്‍ സ്‌ക്വയറുകള്‍ ആരംഭിച്ച തും ഹൈസ്‌കൂളുകളില്‍ എ ഐ പഠനം സാധ്യമാക്കിയതും ഇതിന്റെ ഭാഗമാണ്
വിദ്യാഭ്യാസ മേഖലയിലെ ആധുനിക അടിസ്ഥാന സൗകര്യ വികസനം നാടിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. പടന്ന വി.കെ.പി. കെ.എച്ച്.എം. എം.ആര്‍.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിജ്ഞാനവും മികച്ച പഠനാന്തരീക്ഷവും ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സന്ദീപ് വാര്യര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ അഡ്വ. ടി. എം. സി. കുഞ്ഞബ്ദുള്ള സമഗ്ര റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സി. സുബൈദ, പടന്ന ജമാഅത്തുല്‍ ഇസ്ലാം ദര്‍സ് മഹല്ല് പരിപാലന കമ്മിറ്റി പ്രസിഡന്റ് ഇന്‍-ചാര്‍ജ്ജ് കെ. ഷംസുദ്ദീന്‍ ഹാജി, ജനറല്‍ സെക്രട്ടറി യു. കുഞ്ഞുമൊയ്തീന്‍ കുട്ടി ഹാജി, ഉന്നതാധികാര സമിതി കണ്‍വീനര്‍ എന്‍. ബി. ഹൈദര്‍ ഹാജി, സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി പി. കെ. സി. റഊഫ് ഹാജി, ട്രഷറര്‍ പി. കെ. സി. നാസര്‍ ഹാജി, വൈസ് പ്രസിഡന്റ് വി. കെ. പി. ഇസ്മായില്‍ ഹാജി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി. കെ. ശശികല, വാര്‍ഡ് മെമ്പര്‍ വി. കെ. കുഞ്ഞബ്ദുള്ള ബോംബൈ, പടന്ന മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെ. എം. റഹ്‌മാന്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ടി. കെ. സി. മുഹമ്മദലി ഹാജി, പടന്നമുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. വി. മുഹമ്മദ് അസ്ലം, എസ്. സി. മുഹമ്മദ് ഹാജി, അബൂബക്കര്‍ പാണ്ഡ്യാല, കാസര്‍കോട് ഡി.സി.സി. പ്രസിഡന്റ് പി. കെ. ഫൈസല്‍, മുന്‍ എം എല്‍ എ എം സി ഖമറുദീന്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് വി കെ കെ ബാവ ഐ.യു.എം.എല്‍. പടന്ന പഞ്ചായത്ത് പ്രതിനിധി ടി. പി. മുത്തലിബ്, സി.പി.ഐ. എം പടന്ന പഞ്ചായത്ത് പ്രതിനിധി പി. കെ. പവിത്രന്‍, ബിദായത്തുല്‍ ഇസ്ലാം കമ്മിറ്റി പ്രസിഡന്റ് വി. കെ. ഷാജഹാന്‍, റഹ്‌മാനിയ സ്‌കൂള്‍ മാനേജര്‍ ടി. കെ. അസീസ് എന്നിവര്‍ സംസാരിച്ചു.
സ്‌കൂള്‍ അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് കെ. ഹുസൈനാര്‍ കുഞ്ഞി, സെക്രട്ടറി വി. കെ. പി. ഫത്താഹ്, പി.ടി.എ. പ്രസിഡന്റ് എം. കെ. അഷ്‌റഫ്, മദര്‍ പി.ടി.എ. പ്രസിഡന്റ് ആയിഷ കെ., ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി. ഹരീന്ദ്രന്‍, ഹയര്‍ സെക്കന്‍ഡറി സീനിയര്‍ അസിസ്റ്റന്റ് വി. സഞ്ജയ്, വി.എച്ച്.എസ്.ഇ. സീനിയര്‍ അസിസ്റ്റന്റ് എം. വി. ഷീബ, ഡെക്കറേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജോബി എബ്രഹാം, ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് സെക്രട്ടറി ആരതി, ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി. അനീഷ്, വി.എച്ച്.എസ്.ഇ. സ്റ്റാഫ് സെക്രട്ടറി ടി. കെ. മായ എന്നിവര്‍ സംബന്ധിച്ചു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സി. ശിഹാബ് സ്വാഗതവും വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പല്‍ എന്‍. പി. നാസര്‍ നന്ദിയും പറഞ്ഞു..




