സ്‌നേഹപ്രവാഹം 2026: മുഹമ്മദ് ഉനൈസ് അസ്‌നവി ഉസ്താദിന് സ്‌നേഹോപഹാരം

കളത്തൂര്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ സംഘടിപ്പിച്ച സ്‌നേഹപ്രവാഹം 2026 റബീഹ് വിജയകരമായി നടത്തുന്നതിന് രാവും പകലും അഹോരാത്രം പ്രവര്‍ത്തിച്ച മുഹമ്മദ് ഉനൈസ് അസ്‌നവി ഉസ്താദിന് കളത്തൂര്‍ ജമാഅത്ത് കമ്മിറ്റിയുടെയും നാട്ടുകാരുടെയും സ്‌നേഹോപഹാരം നല്‍കി.

സയ്യിദ് എന്‍. പി. എം. ശറഫുദ്ദീന്‍ അല്‍ഹാദി റബ്ബാനി കുന്നുംകൈയുടെ നേതൃത്വത്തില്‍ കമ്മിറ്റി ഭാരവാഹികളും ഉസ്താദുമാരും നാട്ടുകാരും ചേര്‍ന്നാണ് സ്‌നേഹോപഹാരം സമ്മാനിച്ചത്.

ഒരു മാസം നീണ്ടുനിന്ന വിവിധ പരിപാടികളും പദ്ധതികളും നാടിനും നാട്ടുകാര്‍ക്കും ആവേശവും സന്തോഷവും പകര്‍ന്നു. മദ്രസാ വിദ്യാര്‍ഥികളെയും നാട്ടുകാരെയും ഒരുപോലെ പങ്കാളികളാക്കിയ പരിപാടികള്‍ സ്‌നേഹപ്രവാഹം 2026 റബീഹിനെ ശ്രദ്ധേയമാക്കി.

പരിപാടിയുടെ വിജയത്തിനായി പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ചവരുടെ ആത്മാര്‍ഥമായ പരിശ്രമത്തിനുള്ള അംഗീകാരമായാണ് മുഹമ്മദ് ഉനൈസ് അസ്‌നവി ഉസ്താദിനുള്ള സ്‌നേഹോപഹാരം നല്‍കിയത്.

Scroll to Top