വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോഴ്‌സുകള്‍ കാലികമായി പുതുക്കുന്നതിന് വിദഗ്ധസമിതിയെ നിയോഗിക്കും:പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി

*കൈക്കോട്ടുകടവ് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ സ്മാരക വി.എച്ച്.എസ്.എസില്‍ പുതിയ സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനവും ഡിജിറ്റല്‍ സ്‌ക്വയര്‍ ലാബ് ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു

*
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ കോഴ്‌സുകള്‍ കാലികമായി പുതുക്കുന്നതിന് വിദഗ്ധസമിതിയെ ഉടന്‍ നിയോഗിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ പറഞ്ഞു

?കൈക്കോട്ടുകടവ്: പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാനേജ്‌മെന്റ് കമ്മിറ്റി പുതുതായി നിര്‍മ്മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും യുപി വിഭാഗം ഡിജിറ്റല്‍ സ്‌ക്വയര്‍ ലാബിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍.
തൊഴിലധിഷ്ഠിത കോഴ്സുകളില്‍ വിദ്യാര്‍ത്ഥികളെ പ്രാവീണ്യമുള്ളവരാക്കുന്നതിന് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലയില്‍ ആരംഭിച്ച കോഴ്‌സുകള്‍ പലതും കാലഹരണപ്പെട്ടു. അതിനാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖല കാലാനുസൃതമായി ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൈക്കോട്ട് ടെവ് സ്‌ക്കൂളിന്റെ പാരമ്പര്യവും പ്രൗഢിയും പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു

വിദ്യാഭ്യാസം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് മത്സരിക്കാന്‍ കേരളത്തിലെ കുട്ടികളെ പ്രാപ്തമാക്കുക എന്നുള്ളതാണ് കേരള വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. കാരണം ഇന്നത്തെ കുട്ടി മത്സരിക്കേണ്ടി വരുന്നത് നമ്മുടെ സംസ്ഥാനത്തെ കുട്ടികളോട് മാത്രമല്ല ലോകത്തിലെ മറ്റു കുട്ടികളോടാണ് കാരണം ഇന്ന് ലോകത്തിന്റെ ഘടന അങ്ങനെയാണ്. നിങ്ങള്‍ ഗള്‍ഫിലാണ് ജോലിക്ക് പോകുന്നെങ്കില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും ഉള്ള ആളുകളുണ്ട്, ആ ജോലി തന്നെ ചിലപ്പോള്‍ ഓണ്‍ലൈന്‍ ആയിരിക്കും ലോകത്തിലെ മറ്റു കുട്ടികളോടൊപ്പം മത്സരിക്കാനുള്ള വിവരവും ജ്ഞാനവും പ്രായോഗിക ബുദ്ധിയും കേരളത്തിലെ കുട്ടികള്‍ക്ക് ഉണ്ടാവണം അതിനു സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളെ പ്രാപ്തരാക്കുകയും നമ്മുടെ പൊതു വിദ്യാഭ്യാസ മണ്ഡലത്തെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുജ്ത്തബ,
ഇംദാദ് എന്നിവര്‍ നിര്‍മിച്ച റോബോര്‍ട്ടാണ് ഡിജിറ്റല്‍ സ്‌ക്വയര്‍ ഉദ്ഘാടനത്തിന് കത്രിക കൈമാറിയത് തൃക്കരിപ്പൂര്‍ എം.എല്‍.എ. സന്ദീപ് വാര്യര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ സന്ദേശം വായിച്ചു. ഫാത്തിമത്ത് സഹ്‌റ, ആയിഷ വി. ഇര്‍ഷാദ് എന്നിവര്‍ക്കുള്ള ഉപഹാരം വിദ്യാഭ്യാസ മന്ത്രി സമ്മാനിച്ചു.
?സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ടി.പി.എം. നൂറുദ്ദീന്‍, സ്‌കൂള്‍ മാനേജര്‍ ടി. കുഞ്ഞബ്ദുള്ള, ട്രഷറര്‍ എം.സി. കുഞ്ഞബ്ദുള്ള ഹാജി എന്നിവര്‍ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.കൈക്കോട്ടുകടവ് പി.എം.എസ്.എ. പി.ടി.എസ്. വി.എച്ച്.എസ്.എസ്. ഹെഡ്മാസ്റ്റര്‍ പി. ഹമീദ് ചടങ്ങില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
?തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദ സഹീദ, , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനിത വി.പി., തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.ടി. അബ്ദുറഹ്‌മാന്‍, വി.എച്ച്.എസ്.ഇ. പയ്യന്നൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഉദയകുമാരി, കാസര്‍ഗോഡ് ഡി.പി.സി. ഷൗക്കത്തലി അക്കാളത്ത്, കാഞ്ഞങ്ങാട് സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് വികെ.പി. അബ്ദുല്‍ ജലീല്‍, പ്രിന്‍സിപ്പല്‍ ബിജു പ്രസാദ്, മദര്‍ പി.ടി.എ. പ്രസിഡന്റ്,റഹിന ഇസ്മായില്‍, എക്‌സ് എം.എല്‍.എ. എം. സി ഖമറുദ്ദീന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ റൗഫ് ഹാജി,അഡ്വ. കെ.കെ. രാജേന്ദ്രന്‍, , എന്‍. കുഞ്ഞഹമ്മദ് സി.വി. അബ്ദുള്ള, എം.കെ. മഹമൂദ്, കാസര്‍ഗോഡ് ഡി.പി.സി. പി ശശിധരന്‍., സീനിയര്‍ അസിസ്റ്റന്റ് ടി അജയ കുമാര്‍, സ്റ്റാഫ് സെക്രട്ടറി എം. ഫൈസല്‍ പി.വി. ദാവൂദ് എന്നിവര്‍ സംസാരിച്ചു
?സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി എം.കെ. അബ്ദുള്ള ദാരിമി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എ.വി. ശ്യാംകുമാര്‍ നന്ദിയും പറഞ്ഞു.

Scroll to Top