കുമ്പള:68-ാമത് കുമ്പള സബ്ജില്ലാ കായികമേളയുട ലോഗോ തെരഞ്ഞെടുത്തു. ജി.എസ്.ബി.എസ് കുമ്പളയില്‍ ചേര്‍ന്ന പ്രചരണ കമ്മിറ്റി യോഗത്തിലാണ് ലോഗോ തെരഞ്ഞെടുത്തത്.
ലഭിച്ച അമ്പതോളം ലോഗോകളില്‍ നിന്ന് പ്രവാസി എഴുത്ത്കാരനും വര്‍ഷങ്ങളായി ദുബായില്‍ ജോലി ചെയ്തുവരുന്ന ഷുക്കൂര്‍ ഉടുമ്പുതല സമര്‍പ്പിച്ച ലോഗോയാണ് പ്രചരണ കമ്മിറ്റി അംഗീകരിച്ചത്.
നിരവധി കലാകായിക മേളകള്‍ക്ക് ലോഗോ തയ്യാറാക്കി ഷുക്കൂര്‍ ഉടുമ്പുതല ഒന്നാം സ്ഥാനം നേടിയിരുന്നു.
ഒക്ടോബര്‍ ആറുമുതല്‍ കുമ്പളയിലാണ് 68-ാമത് സബ്ജില്ലാ കായികമേള നടക്കുന്നത്.
ലോഗോ പ്രകാശനം ചൊവ്വാഴ്ച വൈകിട്ട് ജി.എസ്.ബി.എസില്‍ നടക്കുന്ന ചടങ്ങില്‍ റിട്ട. എസ്.പി. ടി.പി. രഞ്ജിത്ത് നിര്‍വഹിക്കും.
യോഗത്തില്‍ പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷറഫ് കര്‍ള അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരിഫ്, പ്രചരണ വിഭാഗം ജനറല്‍ കണ്‍വീനറും കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ രവി മുല്ലശ്ശേരി, ജി.എസ്.ബി.എസ് ഹെഡ്മാസ്റ്റര്‍ വിജയകുമാര്‍, പബ്ലിസിറ്റി കമ്മിറ്റി ജോ. കണ്‍വീനര്‍ ഐ. മുഹമ്മദ് റഫീഖ്, പബ്ലിസിറ്റി കമ്മിറ്റി അംഗം മൊയ്തീന്‍ അസീസ്, റിയാസ് മാസ്റ്റര്‍ പേരാല്‍ എന്നിവര്‍ സംബന്ധിച്ചു.
കുമ്പള സബ്ജില്ലാ കായികമേള;ലോഗോ തെരഞ്ഞെടുത്തു




