Home National രാജ്യത്തിന് അഭിമാനം; ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ച് മമ്മൂട്ടി

രാജ്യത്തിന് അഭിമാനം; ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ച് മമ്മൂട്ടി

by KCN CHANNEL
0 comment

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. രാജ്യത്തിന് അഭിമാനമാണെന്നും
ജീവന്‍ രക്ഷിക്കുന്നതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദിയെന്നും മമ്മൂട്ടി കുറിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു മമ്മൂട്ടിയുടെ പ്രശംസ.
‘നമ്മുടെ യഥാര്‍ത്ഥ നായകന്മാര്‍ക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോള്‍ ഇന്ത്യന്‍ ആര്‍മി ഉത്തരം നല്‍കുമെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവന്‍ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്’, എന്നാണ് മമ്മൂട്ടി കുറിച്ചത്.

You may also like

Leave a Comment