മൊഗ്രാല്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്റെ (NIEPA) 2023-24 വര്‍ഷത്തെ വിദ്യാഭ്യാസ ഭരണ നിര്‍വഹണത്തിലെ നൂതന ആശയങ്ങള്‍ക്കും, മികച്ച പ്രവര്‍ത്തന രീതികള്‍ക്കുമുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നിലമ്പൂര്‍ ബിപിസിയും, മൊഗ്രാല്‍ ഗാര്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം ധന ശാസ്ത്ര അധ്യാപകനുമായ എം മനോജ് കുമാറിനെ മൊഗ്രാല്‍ സ്‌കൂള്‍ പിടിഎയും സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്ന് ആദരിച്ചു.
രാജ്യത്തെ ജില്ലാ-ബ്ലോക്ക് തല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ഭരണ നിര്‍വഹണത്തിലെ നൂതന ആശയങ്ങള്‍ക്കും മികച്ച പ്രവര്‍ത്തന രീതികള്‍ക്കുമുള്ള ദേശീയ അവാര്‍ഡാണ് എം മനോജ് കുമാറിന് ലഭിച്ചത്.ഏതാനും ദിവസം മുമ്പ് ന്യൂഡല്‍ഹിയില്‍ വെച്ച് അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ആദരിക്കല്‍ ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം എം മനോജ് കുമാറിന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് യോഗ നടപടികള്‍ക്ക് അധ്യക്ഷതവഹിച്ചു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബിനി വി എസ്, സ്‌കൂള്‍ എച്ച് എം ഷിജി ജി എന്നിവര്‍ ചേര്‍ന്ന് മെമന്റോ നല്‍കി.പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം,മദര്‍ പി ടി എ പ്രസിഡണ്ട് ഹസീന,സീനിയര്‍ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്‌നീം നന്ദി പറഞ്ഞു.
ഫോട്ടോ:എം മനോജ് കുമാറിന് മൊഗ്രാല്‍ സ്‌കൂള്‍ പിടിഎയും,സ്റ്റാഫ് കൗണ്‍സിലും ചേര്‍ന്ന് നല്‍കിയ ആദരിക്കല്‍ ചടങ്ങില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ ബിനി വി എസ്,സ്‌കൂള്‍ എച്ച് എം ഷിജി ജി എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കുന്നു.




