ലോകത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം നടക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം: വിദ്യാഭ്യാസ വകുപ്പ് മന്ത്രിഅഡ്വ എന്‍. ഷംസുദ്ദീന്‍

ജി എച്ച് വി എച്ച് എസ് എസ് ചെറുവത്തൂരില്‍ ‘വര്‍ണ്ണക്കൂടാരം’ ഉദ്ഘാടനം ചെയ്തു
?ചെറുവത്തൂര്‍: കാടങ്കോട് ജി എച്ച് വി എച്ച് എസ് എസില്‍ സമഗ്ര ശിക്ഷാ കേരളം (എസ് എസ് കെ) പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ പ്രീ-പ്രൈമറി ‘വര്‍ണ്ണക്കൂടാരം’ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ ലോകത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം നടക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതിന്റെ ഭാഗമാകണം.നാടിന്റെ വികസനത്തിന് നല്‍കാനാവുന്ന ഏറ്റവും വലിയ നിക്ഷേപമാണ് വിദ്യാഭ്യാസമെന്നും മന്ത്രി പറഞ്ഞു.

തൃക്കരിപ്പൂര്‍ എം എല്‍ എ സന്ദീപ് വാര്യര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍
?, കചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണന്‍, , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.കെ. പ്രദീഷ്, എ.പി. മുഹമ്മദലി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കരുണാകരന്‍ മുട്ടത്ത്, കൃഷ്ണന്‍ പത്താനത്ത്, ഷബീറ സി.കെ., പി ടി എ പ്രസിഡന്റ് ടി.വി. റിയാസ്, എസ് എം സി ചെയര്‍മാന്‍ ഡി.എം. പ്രസാദ്, മദര്‍ പി ടി എ പ്രസിഡന്റ് പി.പി. സിന്ധു
?രാഷ്ട്രീയ-സാമൂഹിക പ്രതിനിധികളായ കെ.വി. സുധാകരന്‍ പി.വി. കൃഷ്ണന്‍ (സ ടി.സി.എ. റഹ്‌മാന്‍ എന്നിവരും ഡി പി ഒ-എസ് എസ് കെ ഉദ്യോഗസ്ഥരായ പി. ശശീധരന്‍, ടി. മധുസൂദനന്‍, ഷംസുദ്ദീന്‍, സി. ചരിഷ്മ, , ബി പി സിമാരായ യു. സതീശന്‍ (ചെറുവത്തൂര്‍), പി. രാജഗോപാലന്‍ (നീലേശ്വരം), വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ എസ്. രാജേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി പി.എസ്. അനില്‍കുമാര്‍ എന്നിവരും സംസാരിച്ചു
?പ്രിന്‍സിപ്പല്‍ കെ. ദിവാകരന്‍ സ്വാഗതവും പ്രധാനാധ്യാപിക കെ. ഹേമലത നന്ദിയും പറഞ്ഞു.

Scroll to Top