ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പോഗ്രാം പദ്ധതിയുടെ ഭാഗമായി കാസറഗോഡ് വിദ്യാഭ്യാസ ജില്ലയില്‍ കുട്ടികള്‍ക്കായി കല്യാണ സൗഗന്ധികം കഥയെ ആസ്പദമാക്കി ഓട്ടന്‍ തുള്ളല്‍ പരിപാടി അവതരിപ്പിച്ചു. കലയും സംസ്‌ക്കാരവും എന്ന വിഷയമേഖലയില്‍ ഉള്‍പ്പെടുത്തിയാണ് പ്രതിമാസ സര്‍ഗ്ഗശാലയുടെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. ഫോക് ലാന്‍ഡ് പയ്യന്നൂരും, ഇന്‍ ടാക് , ഡോര്‍ഫ് കെറ്റല്‍ എന്നിവയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രീ കരിവെള്ളൂര്‍ രത്‌നകുമാര്‍ വേഷം നല്‍കി. ശ്രീ പീതാംബരന്‍ കുറുമാത്തൂര്‍, ശ്രീ മനോജ് വെള്ളൂര്‍, ശ്രീ വിനോദ് കമ്പില്‍ എന്നീ കലാകാരന്‍മാര്‍ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തു. ചടങ്ങില്‍ കാസറഗോഡ് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി സവിത പി, റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ ശ്രീ നന്ദികേശന്‍ എന്‍ (Rtd DDE ), ദിവ്യംഗന ടീച്ചര്‍, കോര്‍ഡിനേറ്റര്‍ മിനിഷ് ബാബു കെ, ഫോക് ലാന്‍ഡ് ഭാരവാഹികളായ സുരേഷന്‍ കെ, രജിത വി എം എന്നിവര്‍ നേത്യത്വം നല്‍കി. കാസറഗോഡ് GSBS ല്‍ വെച്ച് നടന്ന ചടങ്ങില്‍ 21/9/26) കുട്ടികളും രക്ഷിതാക്കളുമായി നൂറിലേറെ പേര് പങ്കെടുത്തു