കാസര്‍കോട് ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ബെഞ്ച് പ്രസ്സ് ജില്ല ചാമ്പ്യന്‍ഷിപ്പില്‍രണ്ട് വിഭാഗങ്ങളില്‍ സ്വര്‍ണമണിഞ്ഞ് ആസിഫ് മാളിക.

93 കിലോ ബെഞ്ച് പ്രസ് വിഭാഗത്തില്‍ മാസ്റ്റേഴ്സ്, സീനിയേഴ്സ് വിഭാഗങ്ങളിലാണ് ആസിഫ് മാളിക സ്വര്‍ണം നേടിയത്. കാസര്‍കോട് ആന്റിക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പാര്‍ട്ണറായ, ആസിഫ് മാളിക മുന്‍ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റും അറിയപ്പെടുന്ന യൂട്യൂബ് വ്ളോഗറുമാണ്..

കാസര്‍കോട് ജില്ലാ പവര്‍ലിഫ്‌റിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബെഞ്ച് പ്രസ്സ് ജില്ല ചാമ്പ്യന്‍ഷിപ്പില്‍ ആസിഫ് മാളികയക്ക് രണ്ട് വിഭാഗങ്ങളില്‍ സ്വര്‍ണ നേട്ടം. 93 കിലോ ബെഞ്ച് പ്രസ് വിഭാഗത്തില്‍ മാസ്റ്റേഴ്സ്, സീനിയേഴ്സ് വിഭാഗങ്ങളിലാണ് ആസിഫ് മാളിക സ്വര്‍ണം നേടിയത്. മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാണ് ആസിഫ്
മാളിക രണ്ട് വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടിയത്. കാസര്‍കോട് ആന്റിക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പാര്‍ട്ണറും മുന്‍ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ടുമായ ആസിഫ് മാളിക, നിലവിലെ കാസര്‍കോട് ലയണ്‍സ് ക്ലബ് ഡയറക്ടറും അറിയപ്പെടുന്ന യൂട്യൂബ് വ്ളോഗറുമാണ്. ആസിഫ് മാളികയുടെ നേട്ടം, ആന്റിക് ഗോള്‍ഡിനും, ലയണ്‍സ് ക്ലബ്ബിനും ഉള്‍പ്പെടെ അഭിമാനം പകരുന്ന നേട്ടമായി. 2024 ആഗസ്തില്‍ പ്യുര്‍ പെര്‍ഫോമന്‍സ് പേര്‍സണല്‍ ട്രെയിനിംഗ് സ്റ്റുഡിയോയുടെ കാസര്‍കോട് ജില്ലാ പവര്‍ലിഫ്റ്റിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച ജില്ലാതല എക്വിപ്പിഡ് ബെഞ്ച് പ്രസ് ചാമ്പ്യന്‍ഷിപ്പിലും ആസിഫ് മാളിക ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മാസ്റ്റര്‍ വണില്‍ 83 കിലോ ഗ്രാം വിഭാഗത്തിലാണ് ആസിഫ് മാളിക അന്ന് സ്വര്‍ണമണിഞ്ഞത്. കൂടാതെ 2024 സെപ്റ്റംബറില്‍ മിനിസ്ട്രി ഓഫ് കോപറേറ്റീവ് അഫയേഴ്‌സ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള പാന്‍ ഇന്ത്യ മാസ്റ്റര്‍ ഗെയിം ഫെഡറേഷന്‍ കര്‍ണാടകയിലെ ദാവന്‍കരയിലെ കെ.ഇ.ബി എഞ്ചിനിയേഴ്‌സ് അസേസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച സംഘടിപ്പിച്ച മൂന്നാമത് നാഷണല്‍ മാസ്റ്റേഴ്‌സ് വെയ്റ്റ്‌ലിഫ്റ്റിംഗ്് ആന്‍ഡ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍, പവര്‍ലിഫ്റ്റിംഗില്‍ 40 പ്ലസ് ഏജ് വിഭാഗത്തില്‍ 83 കിലോഗ്രോം കാറ്റഗറിയില്‍ മാസ്റ്റര്‍ വണ്ണിലും ആസിഫ് മാളിക സ്വര്‍ണമണിഞ്ഞിരുന്നു.പവര്‍ലിഫ്റ്റിംഗ് മത്സര രംഗത്ത് വിജയക്കുതിപ്പ് തുടരുന്ന ആസിഫിന് ഈ മേഖലയിലുള്ളവരും, സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര്‍ ആശംസകളറിയിച്ചു.

Scroll to Top