ലോക സമാധാന ദിനംസമാധാന തൈയുമായിഎസ് ബി എസ് വിദ്യാര്‍ത്ഥികള്‍

കളത്തൂര്‍: മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദരിയ്യ സുന്നി ബാല സംഘം വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 21 ലോക സമാധാന സന്ദേശ ഭാഗമായി സമാധാന തൈ സ്ഥാപിച്ച് സമാധാന സന്ദേശം പതിച്ചു.

ലോകസമാധാനത്തിനു വേണ്ടി വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്യുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

സദര്‍ മുഅല്ലിം കെ.എം കളത്തൂര്‍ ഉദ്ഘാടനം ചെയിതു.
സുന്നി ബാല സംഘം ഭാരവാഹികളായ മുഹമ്മദ് സലീത്ത്, ഇബ്രാഹിം തൗസീഫ്, മുഹമ്മദ് റുമൈസ്, മുഹമ്മദ് സഹല്‍, മുഹമ്മദ് ലിബാന്‍, അഹ്‌മദ് റബീഹ്, സഹദ് അബ്ദുല്‍ റഹ്‌മാന്‍, മുഹമ്മദ് ശറഫുദ്ധീന്‍ സംബന്ധിച്ചു.

ചിത്രം
ലോക സമാധാന ദിന ഭാഗമായി മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദരിയ്യ സുന്നി ബാല സംഘം വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സമാധാന മരം

Scroll to Top