എം എസ് എസ് വനിതാ വിങ് ‘ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍’ സംഘടിപ്പിച്ചു.

2026 സെപ്റ്റംബര്‍ 26, 27 ന് കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന എം എസ് എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നടത്തപെടുന്ന പരിപാടിയുടെ ഭാഗമായി കാസര്‍ഗോഡ് യൂണിറ്റ് എം എസ് എസ് വനിതാ വിങ്ങ് ‘ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പയിന്‍’ ഗവണ്‍മെന്റ് ഹൈ സ്‌കൂള്‍ കാസര്‍ഗോഡില്‍ സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം സോഷ്യല്‍ പോലീസിംഗ് കാസര്‍ഗോഡ് ഡിവിഷന്‍ കോഡിനേറ്റര്‍ ശ്രീ.രാമകൃഷ്ണന്‍ ചാലിംഗല്‍ നിര്‍വഹിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി.ഉഷ എ അധ്യക്ഷത വഹിച്ചു.

എംഎസ്എസ് യൂണിറ്റ് വനിത വിങ്ങു പ്രസിഡന്റ് ശ്രീമതി. സാബിറ എവറസ്റ്റ് സ്വാഗതവും,വിമുക്തി മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ശ്രീമതി.സ്‌നേഹ കെ എം ബോധവല്‍ക്കരണ ക്ലാസിന് നേതൃത്തവും നല്‍കി.
എം എസ് എസ് കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡണ്ട് ജലീല്‍ മുഹമ്മദ് ,സെക്രട്ടറി സമീര്‍ ആമസോണിക്‌സ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയില്‍. ജില്ല സെക്രട്ടറി ഹനീഫ് പി എം, വനിത വിങ് യൂണിറ്റ് ട്രഷറര്‍ സാഹിറ വിന്നര്‍,മെഹറുനിസ്സ ഹമീദ്,അധ്യാപകരും,വിദ്യാര്‍ത്ഥികളും ക്യാമ്പയിനില്‍ പങ്കെടുത്തു.

വിമുക്തി ക്ലബ്ബ് കോഡിനേറ്റര്‍ ശ്രീ.കമലുദ്ദീന്‍ നന്ദിയും പറഞ്ഞു.

Scroll to Top