ഇറാന്‍ ലോകത്തിലെ ഭീകരതയുടെ ഒന്നാം നമ്പര്‍ സ്‌പോണ്‍സര്‍ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ എന്നും പശ്ചിമേഷ്യയുടെ ഭീഷണിയാണ്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഭരണ നേട്ടവും ലോകസമാധാനത്തിന് നടത്തിയ സംഭവനയും എടുത്ത് പറഞ്ഞാണ് പൊതുസഭയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം
51 വര്‍ഷമായി, മതഭ്രാന്തരായ ഇറാനിയന്‍ ഭരണകൂടം രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും നടത്തി ഭരിച്ചു. കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെ നരകത്തിലേക്ക് തള്ളിവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇടക്കാല തിരഞ്ഞെടുപ്പില്‍ നേരിട്ടേക്കാവുന്ന തിരിച്ചടി തന്നെ ആശങ്കപ്പെടുത്തില്ല. രണ്ടര വര്‍ഷം കൂടി ഞാന്‍ ഈ സ്ഥാനത്ത് ഉണ്ടാകും. അത് ചിലര്‍ക്ക് ഓര്‍മയില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാന്റെ കാര്യത്തില്‍ തനിക്ക് ഒരു വലിയ തീരുമാനം എടുക്കാനുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം അത് സംഭവിക്കും. നവംബറില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ഇറാന്‍ ഒരു കരാറില്‍ എത്തുമെന്നാണ് വിശ്വാസമെന്ന് ട്രംപ് പറഞ്ഞു. ഇറാനെതിരായ ട്രംപിന്റെ പ്രസം?ഗത്തിനിടെ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നിന്ന് ഇറങ്ങിപ്പോയി ഇറാനിയന്‍ പ്രതിനിധി സംഘം. ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും ജനറല്‍ അസംബ്ലി ഹാളില്‍ എത്തിയിരുന്നില്ല. ഹാളില്‍ ഉണ്ടായിരുന്ന പ്രതിനിധി സംഘത്തിലെ മറ്റുള്ളവരാണ് ഇറങ്ങിപ്പോയത്.
ഇറാന്‍ യുദ്ധത്തിന് ശേഷം യുഎസിന്റെ ആയുധ ശേഖരം കുറഞ്ഞെന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ അത് പറഞ്ഞവര്‍ ഭീരുക്കളും രാജ്യവിരുദ്ധരുമാണ്. യുഎസിന്റെ ആയുധ ശേഖരത്തില്‍ ഇനിയും ഉപയോ?ഗിക്കാത്ത നിരവധി ആയുധങ്ങളും ഉണ്ടെന്ന് ട്രംപ് പറഞ്ഞു. അതേസമയം സൈനിക ശക്തികള്‍ക്ക് മാത്രം ലോകത്ത് സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ട്‌റസിന്റെ ആമുഖ പ്രഭാഷണത്തില്‍ ഓര്‍മപ്പെടുത്തി.




