പഠനത്തോടൊപ്പം മക്കളെ കായികരംഗത്തും പ്രോത്സാഹിപ്പിക്കണം: ടി.പി. രഞ്ജിത്ത്

കുമ്പള: പഠനത്തിലെന്ന പോലെ മക്കളെ കായികരംഗത്തും താല്‍പ്പരരാക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് റിട്ട. എസ്.പി. ടി.പി. രഞ്ജിത്ത് പറഞ്ഞു.കായികക്ഷമത പരീക്ഷിക്കുന്നതിനപ്പുറം മാനസിക ഉല്ലാസവും ആത്മവിശ്വാസവും നേടുന്നതിനും കായിക മത്സരങ്ങള്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത പഠനത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുമ്പോഴും മക്കളുടെ കായികരംഗത്തെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ വേണ്ടത്ര താല്‍പ്പര്യം കാട്ടുന്നില്ല
കുട്ടികളിലെ കായിക പ്രതിഭകള്‍ ചെറുപ്പത്തിലേ കണ്ടെത്തി ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കണം. കായികരംഗത്ത് ഉറച്ചുനില്‍ക്കാന്‍ കുട്ടികള്‍ക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രോത്സാഹനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
68-ാമത് കുമ്പള ഉപജില്ലാ സ്‌കൂള്‍ കായികമേളയുടെ ലോഗോ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
പ്രവാസി എഴുത്ത് കാരനും, കലാ കാരനുമായ ഷുക്കൂര്‍ ഉടുമ്പുതല രൂപകല്‍പ്പന ചെയ്ത ലോഗോയാണ് തെരഞ്ഞെടുത്തത്.
പ്രചാരണ കമ്മിറ്റി ചെയര്‍മാനും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്‌റഫ് കര്‍ള അധ്യക്ഷത വഹിച്ചു. പ്രചരണ കമ്മിറ്റി കണ്‍വീനര്‍ രവി മുല്ലച്ചേരി സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാനും കുമ്പള പഞ്ചായത്ത് പ്രസിഡന്റുമായ വി.പി. അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് എം. ബല്‍ക്കീസ്, കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരിഫ്, ഗ്രാമ പഞ്ചായത്ത് അംഗം രമേശ് ഭട്ട് എ.ഇ.ഒ. അശോക്, വിവേകാനന്ദ ഷെട്ടി, ബി.എന്‍. മുഹമ്മദലി, നാഗേഷ് കുമ്പള കെ.എസ്. സമീര്‍. അലി കുമ്പള. മുഹമ്മദ് കുഞ്ഞി. മുന്ന കുമ്പള.സൈഫു കൊപ്പളം. അഷ്റഫ് കോയിപ്പാടി
കുമ്പള, ഐ. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

Scroll to Top