സമ്മേളന നഗരിയില്‍ പതാകയുയര്‍ന്നു;മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

കാസര്‍കോട് : മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്ജ്വലമായി തുടക്കം.സമ്മേളന നഗരിയില്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ പതാക ഉയര്‍ത്തി.

സമ്മേള നഗരിയില്‍ ഉയര്‍ത്താനുള്ള പതാക തൃക്കരിപ്പൂരില്‍ നിന്ന് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫിന്റെ നേതൃത്വത്തിലും കൊടി മരം മഞ്ചേശ്വരത്ത് നിന്ന് ട്രഷര്‍ ഷാനവാസ് എംബിയുടെ നേതൃത്വത്തിലും ജാഥയായി വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി സമ്മേളന നഗരിയില്‍ എത്തിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് നയിച്ച പതാക ജാഥയില്‍ ജില്ലാ ഭാരവാഹികളായ എം.എ നജീബ്, ശംസുദ്ധീന്‍ ആവിയില്‍, എം.പി നൗഷാദ്, നൂറുദ്ധീന്‍ ബെളിഞ്ചം, എ.ജി.സി ഷംസാദ് എന്നിവര്‍ അണിനിരന്നു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ് നയിച്ച കൊടിമര ജാഥയില്‍ ജില്ലാ ഭാരവാഹികളായ എ. മുഖ്താര്‍, ഹാരിസ് തായല്‍, റഹ്‌മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, ഹാരിസ് അങ്കക്കളരി എന്നിവര്‍ അണിനിരന്നു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബഷീര്‍ വെള്ളിക്കോത്ത്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.ഇ മുഖ്താര്‍, എ.പി ഉമ്മര്‍, യു.കെ സൈഫുള്ള തങ്ങള്‍, ആസിഫലി കന്തല്‍, മജീദ് പച്ചമ്പള, ബി.എം മുസ്തഫ, സിദ്ദീഖ് ദണ്ഡഗോളി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് എതിര്‍ത്തോട്, ബി.കെ ഷാ, ശംസീര്‍ മൂലടുക്കം, റൗഫ് ബാവിക്കര, ഖാദര്‍ ആലൂര്‍, ഹാരിസ് ബദ്രിയ നഗര്‍, അഷ്‌ക്കര്‍ അതിഞ്ഞാല്‍, നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, അസ്ഹറുദ്ധീന്‍ മണിയനോടി, വി.പി.പി ഷുഹൈബ്, മുജീബ് കമ്പാര്‍, ഇര്‍ഷാദ് മള്ളങ്കൈ, സലാം ചെര്‍ക്കള, മാലിക്ക് ചെങ്കള, ജലീല്‍ തുരുത്തി, റഹ്‌മാന്‍ കാപ്പില്‍, സുല്‍വാന്‍ ചെമ്മനാട്, ശരീഫ് മല്ലത്ത്, യൂനുസ് വടകരമുക്ക്, ഇക്ബാല്‍ വെള്ളിക്കോത്ത്, ശാനിഫ് നെല്ലിക്കട്ട, സൈഫുദ്ധീന്‍ കുന്നുംകൈ, അന്‍സാഫ് കുന്നില്‍, സയ്യിദ് താഹ ചേരൂര്‍, സവാദ് അംഗഡിമൊഗര്‍, സുഹൈല്‍ കോപ്പ, സര്‍ഫ്രാസ് പട്ടേല്‍, നവാസ് മൊഗ്രാല്‍, ഹനീഫ് കട്ടക്കാല്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top