പാണത്തൂര്‍ പനത്തടിയില്‍ കഞ്ചാവുമായി യുവതി എക്‌സൈസ് പിടിയില്‍

കാസര്‍ഗോഡ് എക്‌സൈസ് ഇന്റലിജന്‍സ് & ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ യിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി വില്ലേജില്‍ പുത്തൂരടുക്കം ദേശത്ത് പനത്തടി ഗ്രാമ പഞ്ചായത്തിലെ 9 ആം വാര്‍ഡിലെ 94 കെട്ടിട നമ്പര്‍ വീട്ടില്‍ വച്ച് 1.698 കിലോ ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വെള്ളരിക്കുണ്ട് താലൂക്കില്‍ പനത്തടി വില്ലേജില്‍ പുത്തൂരടുക്കം വീട്ടില്‍ മീനാക്ഷി. പി സി ( വയസ്സ് : 47 ) എന്നയാളെ കാസര്‍ഗോഡ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രകാശും പാര്‍ട്ടിയും ചേര്‍ന്ന് 2026 സപ്തംബര്‍ 23 ന് അര്‍ധരാത്രി അറസ്റ്റ് ചെയ്ത് ഒരു NDPS കേസെടുത്തു. ഇവര്‍ക്ക് കഞ്ചാവ് പൊതിയിലാക്കി വില്‍പനക്ക് വേണ്ടി കൊടുത്ത ആളെകുറിച്ച് ഇവരെ ചോദ്യം ചെയ്തതില്‍ വ്യക്തമായതായി എക്‌സൈസ് അറിയിച്ചു. ഇവരെ ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കും.

കേസ് കണ്ടെടുത്ത പാര്‍ട്ടിയില്‍ IB യിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധീന്ദ്രന്‍ എം വി, പ്രിവന്റീവ് ഓഫീസര്‍മാരായ രവീന്ദ്രന്‍ എം കെ, മുഹമ്മദ് കബീര്‍ ബി എസ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ വി സുരേഷ്, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ്, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് റീന, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശൈലേഷ് കുമാര്‍, പ്രശാന്ത് കുമാര്‍, അനീഷ് എന്നിവരും ഉണ്ടായിരുന്നു

Scroll to Top