ജില്ലയില്‍ ഒപ്പറേഷന്‍ പി- ഹണ്ട് .

ജില്ലയില്‍ ‘ പി ഹണ്ട് ‘ ന്റെ ഭാഗമായി 11 ഇടങ്ങളില്‍ റെയ്ഡ് നടത്തി 7 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു 8 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍, വീഡിയൊ എന്നിവ ഇന്റര്‍നെറ്റ് വഴി തിരഞ്ഞത്, കണ്ടത്, കൈമാറിയത് എന്നിവയ്ക്കാണ് നടപടി. കുട്ടികള്‍ക്ക് നേരേയുള്ള ലൈംഗിഗാതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘടത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു മേല്‍ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഒപ്പറേഷന്‍ പി ഹണ്ട്.

ജില്ലാ പോലീസ് മേധാവി ശ്രീ. നിധിന്‍രാജ് പി ഐപിഎസ് ന്റെ മേല്‍നോട്ടത്തില്‍ ജില്ലാ സൈബര്‍ സെല്‍ , സൈബര്‍ ക്രൈം പോലീസിന്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

Scroll to Top