വനിതാ ശിശു വികസന വകുപ്പ് കാസറഗോഡ്. ICDS കാസര്‍കോട് പ്രോജക്റ്റിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പോഷന്മാ-2026 ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ അര്‍ജുന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ കാസറഗോഡ് ശിശു വികസന പദ്ധതി ഓഫീസര്‍ ശ്രീമതി തില. എം സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുള്ളക്കുഞ്ഞി അവര്‍കള്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ബഹുമാനപ്പെട്ട ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മറിയാ മാഹിന്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സൂപ്പര്‍വൈസര്‍ ജയശ്രീ ഈ വര്‍ഷത്തെ പോഷന്‍ മായുമായി ബന്ധപ്പെട്ടപോഷകാഹാര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനവും, ഫുഡ് സേഫ്റ്റി ഓഫീസര്‍ ശ്രീമതി രാഖിയുടെ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. മുഴുവന്‍ അങ്കണവാടി പ്രവര്‍ത്തകര്‍ക്കും അങ്കണവാടിയില്‍ പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പുസ്തകം വിതരണം ചെയ്തു.പരിപാടിയോടനുബന്ധിച്ച് പ്രൊജക്റ്റ് പരിധിയില്‍ വരുന്ന അങ്കണവാടി ഹെല്‍പ്പര്‍ മാര്‍ക്ക് പോഷകാഹാര വുമായി ബന്ധപ്പെട്ട പാചക ക്ലാസ് സംഘടിപ്പിച്ചു. ഒരു മാസത്തോളം വരുന്ന പോഷന്മാ പരിപാടിക്ക് തുടക്കം കുറിച്ച പരിപാടിയില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ഷൈമ നന്ദി അര്‍പ്പിച്ച് സംസാരിച്ചു
പോഷന്മാ-2026 ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വിപുലമായ പരിപാടികളോടെ തുടക്കം കുറിച്ചു




