പിണറായിക്കെതിരായ അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു; ക്രൈംബ്രാഞ്ച് എഡിജിപി മേല്‍നോട്ടം വഹിക്കും

തിരുവനന്തപുരം: മാസപ്പടി കേസില്‍ പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് മേല്‍നോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോ?ഗസ്ഥന്‍. ഡിവൈഎസ്പിമാരും ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെയാണ് അന്വേഷണ സംഘം. 3 ഡിവൈഎസ്പിമാരും 5 ഇന്‍സ്‌പെക്ടര്‍മാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൈബര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥരെയും എസ്‌ഐടിയില്‍ ഉള്‍പ്പടുത്തിയിട്ടുണ്ട്.

Scroll to Top