മരുന്നില്ല! സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിസന്ധി രൂക്ഷം;

പ്രതിരോധ മരുന്നുകളടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് എത്തിയില്ല

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി രൂക്ഷം. പേവിഷ പ്രതിരോധ മരുന്നടക്കം പ്രധാന മരുന്നുകള്‍ പോലും സ്റ്റോക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി രൂക്ഷം. പേവിഷ പ്രതിരോധ മരുന്നടക്കം പ്രധാന മരുന്നുകള്‍ പോലും സ്റ്റോക്കില്ല. താഴെ തട്ടിലുള്ള ആശുപത്രികള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാണെന്നാണ് വിവരം. മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള പര്‍ച്ചൈസ് ഓര്‍ഡറുകളും വൈകിയിട്ടുണ്ട്. കുടിശ്ശിക പ്രതിസന്ധിയും രൂക്ഷമാണ്. പ്രധാന മരുന്നുകള്‍പോലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ് നിലവില്‍. ഈ സാമ്പത്തിക വര്‍ഷത്തെ 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് എത്തിയിട്ടില്ല.

ഇതുകൂടാതെ, ആശുപത്രികളില്‍ മുഴുവന്‍ സമയവും സ്‌പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്നപദ്ധതി തുടക്കത്തിലെ പാളി. മിക്കയിടത്തും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാനായില്ല. പദ്ധതി തുടങ്ങിയ പുനലൂരില്‍ പോലും പദ്ധതി പൂര്‍ണ സജ്ജമായില്ല. മലപ്പുറത്ത് പദ്ധതി തുടങ്ങാന്‍പോലും ഇതുവരെ ആയില്ല.

Scroll to Top