ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് വാട്ടര്‍ പ്യൂരിഫയറും കസേരകളും സംഭാവന ചെയ്തു

കാസര്‍കോട്: ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കുന്നതിനായി വാട്ടര്‍ പ്യൂരിഫയറും, സന്ദര്‍ശകര്‍ക്ക് ഇരുന്ന് വിശ്രമിക്കുന്നതിനായി കസേരകളും സംഭാവന ചെയ്ത് ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി.

സ്റ്റേഷന്‍ വളപ്പില്‍ നടന്ന ലളിതമായ ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി പ്രസിഡന്റ് ഷാഫി നാലപ്പാടില്‍ നിന്നും ടൗണ്‍ സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി ട്രഷറര്‍ ഡോ. സി.ടി. മുസ്തഫ, ഭാരവാഹികളായ ഷരീഫ് കാപ്പില്‍, മജീദ് ബെണ്ടിച്ചാല്‍, ജലീല്‍ മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. ക്ലബ്ബ് സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതം ആശംസിച്ചു.

Scroll to Top