ദുബൈ: ആസന്നമായ ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പ് ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ ക്യാമ്പയിന് സംഘടിപ്പിച്ചു. ദുബൈ അല്‍ അത്താര്‍ ഷോപ്പിംഗ് കോംപ്ലെക്‌സില്‍ നടന്ന പ്രചാരണ ക്യാമ്പയിന് വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ആസിഫ് ബോസ്സ് ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു.
മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനായി പ്രവാസ ലോകത്തുള്ള ആളുകളോട് തങ്ങളുടെ നാടുകളിലേക്ക് ഫോണ്‍ വിളിച്ചു വീട്ടുകാരുടെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും വോട്ടുകള്‍ അവസാന നിമിഷം ഒരിക്കല്‍ കൂടി ഉറപ്പിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
നാടിന്റെ ഭാവി വികസനങ്ങള്‍ക്കും, ജനങ്ങളുടെ ക്ഷേമങ്ങള്‍ക്കും വേണ്ടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമാണെന്നും, നിലവിലെ യു.ഡി.എഫ് ഭരണമുന്നണി തുടങ്ങിവെച്ച ജനോപകാരകങ്ങളായ ഒട്ടേറെ പദ്ധതികളുടെ പരിപൂര്‍ണതയ്ക്കും, പുതിയ പദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തീക്കേണ്ടതിനുമായി മുഴുവന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയം സുനിശ്ചിതമാക്കാനും, പ്രവാസികളെ അവരുടെ ഇടങ്ങളില്‍ പോയി സന്ദര്‍ശിച്ച് ഉല്‍ബോധനം ചെയ്യുകയും ചെയ്തു.
പ്രചാരണ ക്യാമ്പയിന് മണ്ഡലം ഭാരവാഹികളായ മുനീഫ് ബദിയടുക്ക,സുഹൈല്‍ കോപ്പ, സിനാന്‍ തൊട്ടാന്, തല്‍ഹത്ത് തളങ്കര, വ്യവസായി ഹാരിസ് സീനത്ത്, മുന്‍സിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ സാജിദ് സൈലര്‍ ചേരങ്കൈ, ഐ.പി.എം ഇബ്രാഹിം, റഫീക്ക് എതിര്‍ത്തോട്, ഗഫൂര്‍ ഊദ്, ലത്തീഫ് മഠത്തില്‍, കാമില്‍ ബാങ്കോട്, അമീന്‍ പള്ളിക്കല്‍, അസ്ലം ഗസ്സാലി, ഹാരിസ് കേച്ചേരി, ജി.എസ് ഇബ്രാഹിം ഹാജി, അസ്ലം ചെരൂര്‍, ഖാദര്‍ പൈക്ക, ഹബീബ് മൂല , ഷെരീഫ് ഹാജി ആലമ്പാടി , റഷീഖ് ബാബ പൈക്ക, സിദ്ദിക്ക് കരിമ്പല എന്നിവര്‍ നേതൃത്വം നല്‍കി.




