കെ. വി. ഉസ്താദിന്റെ ജീവിതം : അറിവടയാളങ്ങള്‍’ പുസ്തക പ്രകാശനം ശനിയാഴ്ച

കാസര്‍കോട്: പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനും അധ്യാപകനുമായ ഉസ്താദ്
കെ. വി. അബൂബക്കര്‍ ഉമരിയുടെ ജീവിതം പറയുന്ന ‘അറിവടയാളങ്ങള്‍’ എന്ന ആത്മകഥയുടെ പ്രകാശനം നാളെ (26 ശനി) വൈകീട്ട് പരവനടുക്കം ആലിയ കാമ്പസില്‍ നടക്കും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങില്‍ ടി ആരിഫലി, എം എല്‍ എമാരയ
കല്ലട്ര മാഹിന്‍, കെ. നീലകണ്ഠന്‍, അബ്ദുസ്സലാം അഹ്‌മദ്, കെവി . അബൂബക്കര്‍ ഉമരി, എം.കെ മുഹമ്മദലി, മുന്‍ മന്ത്രിമാരായ സിടി അഹ്‌മദലി, ഇ. ചന്ദ്രശേഖരന്‍, ,ഡോ. ഹബീബുര്‍ റഹ്‌മാന്‍, സി.എച്ച്. അബ്ദുര്‍ റഹീം, വിദ്യാധരന്‍ പെരുമ്പള, എഞ്ചി. സി.എച്ച് മുഹമ്മദ്, വിപി ബഷീര്‍, കെ എം അബുല്‍ ഗൈസ് നദ്വി, അത്വീഖുറഹ്‌മാന്‍ ഫൈസി, അബ്ദുസ്സലാം അല്‍ബാഖവി, ആഇശ അബൂബക്കര്‍, പി.എസ്. അബ്ദുല്ല കുഞ്ഞി,സദ്റുദ്ദീന്‍ വാഴക്കാട്, യു. അബ്ദുസ്സലാം, ബദ്‌റുല്‍ മുനീര്‍, ഷഫീഖ് നസ്‌റുല്ലാഹ്, സല്‍മാനുല്‍ ഫാരിസ്, കെവി മുജീബുല്ല, ടി . ഇ . മുഹമ്മദ് റാഫി, റഫീഖുര്‍റഹ്‌മാന്‍, അബ്ദുല്‍ ഖാദര്‍, പി കെ അബ്ദുല്ല എന്നിവര്‍ പങ്കെടുക്കും.

ആലിയ അറബിക് കോളേജില്‍ വൈജ്ഞാനിക സേവനം നിര്‍വഹിച്ച
കെ. വി. ഉസ്താദ് എന്ന് അറിയപ്പെടുന്ന കെ. വി. അബൂബക്കര്‍ ഉമരിയുടെ സമര്‍പ്പിത ജീവിതവും വൈജ്ഞാനിക ഇടപെടലുകളുമാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയം. കേവലം വ്യക്തിനിഷ്ഠ ആത്മകഥ എന്നതിനപ്പുറം, പൊതുവില്‍ കാസര്‍കോടിന്റെയും സവിശേഷമായി ചെമ്മനാട് ഗ്രാമത്തിന്റെയും സാമൂഹിക-സാംസ്‌കാരിക നവോത്ഥാന ചരിത്രമാണ് ഗ്രന്ഥം അനാവരണം ചെയ്യുന്നത്.
ആലിയയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സദ്‌റുദ്ദീന്‍ വാഴക്കാടാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അല്‍ ആലിയ അലുമിനി അസോസിയേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 385 പേജുകളിലായി 42 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.

പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍:

1 ബദറു മുനീര്‍ വൈസ് ചെയര്‍മാന്‍ സംഘാടക സമിതി
2 പി കെ അബ്ദുല്ല ജനറല്‍ കണ്‍വീനര്‍ സംഘാടക സമിതി
3 സി എ അബ്ദു റഹീം കണ്‍വീനര്‍ സംഘാടക സമിതി
4 ഷഫീക്ക് നസറുല്ലാഹ് കണ്‍വീനര്‍ സംഘാടക സമിതി
5 സല്‍മാനുല്‍ ഫാരിസ്,
6 ബി എച്ച് അബ്ദുല്‍ ഖാദര്‍ ചെയര്‍മാന്‍ പ്രോഗ്രാം കമ്മറ്റി
8 സി എല്‍ ഷെരീഫ്

Scroll to Top