കുമ്പള നട്പ്പളം വാര്‍ഡ്: മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയിലും പോരിനി റങ്ങി സ്വതന്ത്ര സ്ഥാനാര്‍ത്ഥി.

കുമ്പള.മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയിലും പോരി നിറങ്ങി സ്വതന്ത്രസ്ഥാനാര്‍ത്ഥി.കുമ്പള ഗ്രാമപഞ്ചായത്തിലെ നടുപ്പള്ളംവാര്‍ഡിലാണ് പൊരിഞ്ഞ പോരാട്ടത്തിന് വേദിയായിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ 4 പേരുണ്ടെങ്കിലും യൂ ഡിഎഫും,സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് മത്സരത്തില്‍ നേര്‍ക്കുനേര്‍ എന്ന് വ്യക്തം.

വാര്‍ഡിലെ നിറസാന്നിധ്യവും ആശാവര്‍ക്കറുമായ നസീറാ-ഖാലിദാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി.ഉറച്ച യുഡിഎഫ് കോട്ടയിലെ പ്രവര്‍ത്തകരുടെയും, കുടുംബ വോട്ടുകളും തന്നെ തുണക്കുമെ ന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നത്.സാമൂഹ്യ- സേവന രംഗത്തെ നീണ്ട കാലത്തെ പരിചയവും,വിവിധ ജനകീയ സമരങ്ങള്‍ക്ക് മുന്‍നിരയില്‍ പ്രവര്‍ത്തിച്ച സഹീറാ- അബ്ദല്‍ലത്തീഫാണ് ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി.ഇവര്‍ക്ക് റസിഡന്‍സ് അസോസിയേഷന്‍, വെല്‍ഫയര്‍ പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങിയവരുടെ പിന്തുണയുമുണ്ട്.

ഫരീദ കെ യാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. സുന്ദരി ബിജെപി സ്ഥാനാര്‍ത്ഥിയും. നേരത്തെ ഉണ്ടായിരുന്ന പെര്‍വാഡ് വാര്‍ഡ് വിഭജനത്തില്‍ ‘നടുപ്പള”മെന്ന് നാമകരണം ചെയ്യുകയായിരുന്നു. കഴിഞ്ഞപ്രാവശ്യം ഇവിടെ റസിഡന്‍സ് അസോസിയേഷന്‍ സ്ഥാനാര്‍ത്ഥിയായി കെ പി മുഹമ്മദ് സ്മാര്‍ട്ട് ഫുട്ബാള്‍ ചിഹ്നത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മുസ്ലിംലീഗിലെ സാമൂഹിക പ്രവര്‍ത്തകന്‍ സി എം മുഹമ്മദായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥി.

പ്രചരണ പ്രവര്‍ത്തനത്തില്‍ തുടക്കം മുതല്‍ മേല്‍ക്കോയ്മ നേടിയിരുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് അവസാന നാളുകളില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞപ്രാവശ്യം മത്സര രംഗത്ത് ഉണ്ടായിരുന്ന എസ്ഡിപിഐ ഇപ്രാവശ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല.ഇവരും സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് പ്രതീക്ഷ നല്‍കുന്നുമുണ്ട്.

വാര്‍ഡിലെ വികസന പിന്നോക്കാവസ്ഥ തന്നെയാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. പെര്‍വാഡിലേയും, പേരാലിന്റെയും, മൊഗ്രാലിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് നട്പ്പളം വാര്‍ഡ്.ഈ പ്രദേശങ്ങളില്‍ സിപിഎമ്മനും,ബിജെപി ക്കും ഉറച്ച വോട്ടുകളുണ്ടെന്ന് സിപിഎമ്മിന്റെയും, ബിജെപിയുടെയും സ്ഥാനാര്‍ത്ഥികള്‍ പറയുന്നു.

യുഡിഎഫും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നുവെന്ന തോന്നല്‍ വാര്‍ഡില്‍ ഉണ്ടാക്കിയെടുക്കാന്‍ നിലവില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് വോട്ടര്‍മാരുടെ പ്രതികരണം.

നേരത്തെ ഇവിടെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധന നടക്കുന്നതിനിടെ കെ എം നസീറ എന്ന നസീറാ-ഖാലിദിന് ഉദുമ പഞ്ചായത്തില്‍ കൂടി വോട്ടുള്ളതായി തെളിവ് സഹിതം റിട്ടേണിങ് ഓഫീസര്‍ക്ക് എതിര്‍ സ്ഥാനാര്‍ഥി പരാതി നല്കിയിരുന്നു.ഉദുമ ഗ്രാമ പഞ്ചായത്ത് അംബികാ നഗര്‍ വാര്‍ഡിലെ ബൂത്ത് ഒന്നിലെ 657 ക്രമനമ്പറിലാണ് ഇവരുടെ വോട്ട് ഉള്ളത്.കുമ്പള പഞ്ചായത്തിലെ വോട്ടര്‍ ലിസ്റ്റിലും പേരുള്ളത് കൊണ്ട് ഇരട്ട വോട്ടിന്റെ പേരില്‍ പ്രാഥമിക ദൃഷ്ടിയില്‍ നാമനിര്‍ദേശ പത്രിക തള്ളാനാവില്ല എന്ന തീരുമാനമെടുത്ത റിട്ടേര്‍ണിംഗ് ഓഫീസര്‍ ജില്ലാ വരണാധികാരിയായ കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കാന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തേരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമമായി തീരുമാനമെടുക്കേണ്ടത്.ഈ വിഷയവും വോട്ടര്‍മാര്‍ക്കിടയില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയാക്കുന്നുമുണ്ട്.

ഫോട്ടോ:നസീറ കെ എം( മുസ്ലിം ലീഗ്) ഫരീദ കെ(സിപിഎം) സുന്ദരി(ബിജെപി) സഹീറാ- അബ്ദുല്ലത്തീഫ്(സ്വത).

Scroll to Top